ചുംബനസമരത്തെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറയാക്കിയോ എന്ന് അന്വേഷിക്കും: രമേശ് ചെന്നിത്തല

ചുംബനസമരത്തെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറയാക്കിയോ എന്ന് അന്വേഷിക്കും: രമേശ് ചെന്നിത്തല

rameshന്യൂഡല്‍ഹി: ചുംബനസമരത്തെ ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ മറയാക്കിയോ എന്ന കാര്യത്തില്‍ അന്വേഷണമുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകുമെന്നും ഇതിന് പിന്നില്‍ വലിയ ശൃംഖലയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

കിസ് ഓഫ് ലവിന്റെ സംഘാടകരിലൊരാളായ രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും ഓണ്‍ലൈന്‍ പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായതോടെ ചുംബന സമരത്തിന്റെ ഭാഗമായവരെ എല്ലാം അടച്ച് ആക്ഷേപിക്കുന്നത് ശരിയല്ലെന്നും ചെന്നിത്തല പറഞ്ഞു. ചൊവ്വാഴ്ചയാണ് നാല് പുരുഷന്‍മാരും നാല് സ്ത്രീകളും അടങ്ങുന്ന ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പോലീസിന്റെ പിടിയിലായത്.

ഓണ്‍ലൈനിലൂടെ പെണ്‍വാണിഭം നടക്കുന്നതായ വ്യാപകപരാതിയെ തുടര്‍ന്ന് ഓപ്പറേഷന്‍ ബിഗ് ഡാഡിയുടെ ഭാഗമായാണ് സംസ്ഥാന വ്യാപകമായി പോലീസ് റെയ്ഡ് നടത്തിയത്.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.