പ്രതിമാ അനാച്ഛാദനം: പ്രധാനമന്ത്രിയുടെ ഓഫീസിന് ജാഗ്രതക്കുറവെന്ന് കെ.സി ജോസഫ്

പ്രതിമാ അനാച്ഛാദനം: പ്രധാനമന്ത്രിയുടെ ഓഫീസിന് ജാഗ്രതക്കുറവെന്ന് കെ.സി ജോസഫ്

kc josephതിരുവനന്തപുരം: ആര്‍. ശങ്കറിന്റെ പ്രതിമാ അനാച്ഛാദനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസ് കാട്ടിയ തിടുക്കം സംശയകരമാണെന്ന് മന്ത്രി കെ.സി ജോസഫ്. വിഷയത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് ജാഗ്രതക്കുറവ് ഉണ്ടായെന്നും അദ്ദേഹം പറഞ്ഞു.
സംഘാടകരുടെ ആവശ്യപ്രകാരമാണ് പരിപാടിയില്‍ നിന്നു മുഖ്യമന്ത്രി മാറി നിന്നത്. ക്ഷണം പിന്‍വലിച്ച സാഹചര്യം വെള്ളാപ്പള്ളി നടേശന്‍ വ്യക്തമാക്കണമെന്നും സംഭവത്തില്‍ ഇത്രയധികം പ്രശ്‌നങ്ങളുണ്ടായിട്ടും മുഖ്യമന്ത്രിയോട് പ്രധാനമന്ത്രി വിവരങ്ങള്‍ ചോദിച്ചില്ലെന്നും കെ.സി ജോസഫ് കുറ്റപ്പെടുത്തി.

അതേസമയം പ്രതിമ അനാച്ഛാദന വിവാദവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതിഷേധം അറിയിച്ചു. പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.