പരിപ്പ് കാളന്
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വിഭവമായ കാളന് പുത്തന്‍ രുചിയില്‍.. പരിപ്പ് കൊണ്ട് തയ്യാറാക്കുന്ന ഈ കാളന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും.
ചേരുവകള്‍
സാമ്പാര്‍ പരിപ്പ് – 1 കപ്പ്
വെള്ളരിക്ക – 1 കപ്പ് (ചെറുതായി അരിഞ്ഞത്)
തേങ്ങാപ്പീര – 1 കപ്പ്
പച്ചമുളക് – 4
ജീരകം – 1 ടീസ്പൂണ്‍
വെളിച്ചെണ്ണ – 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
ഉണക്കമുളക് – 2
കടുക്, വേപ്പില, ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പരിപ്പും വെള്ളരിക്കയും മഞ്ഞള്‍പ്പൊടി ചേര്‍ത്ത് വേവിക്കുക. അതുപോലെ തേങ്ങാപ്പീരയും പച്ചമുളകും ജീരകവും ഒന്നിച്ച് അരച്ചെടുക്കുക. ഇത് വേവിച്ച് പരിപ്പിലേക്ക് ചേര്‍ത്ത് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി ചെറിയ ചൂടില്‍ വേവിക്കുക. മറ്റൊരു ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉണക്കമുളകും വേപ്പിലയും ചേര്‍ത്ത് വഴറ്റി പരിപ്പിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. സ്വാദിഷ്ടമായ പരിപ്പ് കാളന് തയ്യാര്‍.
Photo courtesy : Google /images may be subject to copyright