മുഖ്യമന്ത്രിയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടിയെന്ന് രമേശ് ചെന്നിത്തല
ഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പ്രതിച്ഛായക്ക് കോട്ടം തട്ടിയെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സംസ്ഥാനത്തുണ്ടായ അഴിമതിയും മുഖ്യമന്ത്രിയുടെ പ്രതിച്ഛായ നഷ്ടവുമാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നിലെന്നും ഹൈക്കമാന്‍ഡിന് നല്കിയ കത്തില്‍ ചെന്നിത്തല വ്യക്തമാക്കി.
സംസ്ഥാനത്ത് ബി.ജെ.പിക്ക് ശക്തമായ പിന്തുണ ലഭിക്കുന്നുണ്ടെന്നും ഹിന്ദുക്കള്‍ മുഴുവനും യു.ഡി.എഫിനെതിരായാണ് വോട്ട് ചെയ്തതെന്നും ചെന്നിത്തല കത്തില്‍ സൂചിപ്പിച്ചതായി ഇക്കണോമിക് ടൈംസ് നല്കിയ വാര്‍ത്തയില്‍ പറയുന്നു.
നേരത്തെ കോണ്‍ഗ്രസിനെ പിന്തുണച്ച എന്‍.എസ്.എസ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കും എല്‍.ഡി.എഫിനുമാണ് വോട്ട് ചെയ്തതെന്നും
എസ്.എന്‍.ഡി.പിയുമായി ബി.ജെ.പി സഖ്യത്തിലായി കഴിഞ്ഞുവെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ ഹൈക്കമാന്‍ഡില്‍ കത്ത് നല്‍കിയിട്ടില്ലെന്ന് ചെന്നിത്തലയുടെ ഓപീസ് വൃത്തങ്ങള്‍ അറിയിച്ചു.
Photo courtesy : Google /images may be subject to copyright