സുന്ദരമായ പുരികങ്ങള്‍ സ്വന്തമാക്കാന്‍….

സുന്ദരമായ പുരികങ്ങള്‍ സ്വന്തമാക്കാന്‍….

eyeവില്ല് പോലെ വളഞ്ഞ പുരികക്കൊടികള്‍ സ്വന്തമാക്കാന്‍ കൊതിക്കുന്നവര്‍ക്കായി ഇതാ ചില സൗന്ദര്യ വിദ്യകള്‍…
രാത്രി കിടക്കുന്നതിന് മുമ്പ് പതിവായി ആവണക്കെണ്ണ പുരികത്തില്‍ പുരട്ടി തടവുക.

ഉള്ളിയുടെ നീര് ദിവസവും പുരികത്തില്‍ പുരട്ടുന്നത് വളര്‍ച്ചയെ സഹായിക്കും.

വെളിച്ചെണ്ണയില്‍ ചെറുനാരങ്ങാത്തൊലി നല്ലപോലെ അരച്ചു ചേര്‍ത്ത് പുരികങ്ങളില്‍ പുരട്ടി നല്ലപോലെ മസാജ് ചെയ്താല്‍ പുരികത്തിന് കട്ടിയേറും.

ഉലുവ, ബദാം എന്നിവ ഒരുമിച്ച് അരച്ച് പേസ്റ്റാക്കി പുരികത്തില്‍ പുരട്ടുന്നത് ഗുണം ചെയ്യും.

പുരികത്തിന് നല്ല കറുപ്പ് നിറം ലഭിക്കാന്‍ ഉലുവ അരച്ച് പേസ്റ്റാക്കി പുരികത്തില്‍ പുരട്ടുക.

വെളിച്ചെണ്ണയില്‍ കടുകിട്ട് തിളപ്പിച്ചശേഷം നിത്യവും പുരികത്തില്‍ പുരട്ടിയാല്‍ നല്ല കട്ടിയും നിറവും ലഭിക്കും.

കറ്റാര്‍ വാഴയുടെ നീര് പുരട്ടുന്നത് പുരികം കട്ടിയായി വളരാന്‍ നല്ലതാണ്.

പാല്‍ പുരികത്തില്‍ പുരട്ടുന്നത് പുരികം വളരാന്‍ സഹായിക്കും.

പുരികം നന്നായി വളരാന്‍ നാരങ്ങാനീരും തേങ്ങാപ്പാലും യോജിപ്പിച്ച് പുരട്ടാം.

 

Photo Courtesy : google/ images may subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.