ചന്ദ്രബോസ് വധം: മുഹമ്മദ് നിസാം കുറ്റക്കാരന്‍
തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ പ്രതി മുഹമ്മദ് നിസാം കുറ്റക്കാരനാണെന്ന് കോടതി. കേസില്‍ ശിക്ഷാവിധി നാളെ പ്രഖ്യാപിക്കും. തൃശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.പി.സുധീറാണ് നിസാം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ എല്ലാം കോടതി അംഗീകരിച്ചു. ചന്ദ്രബോസിന്റെ കൊലപാതകം ഉള്‍പ്പടെ ഒന്‍പത് കേസുകളാണ് നിസാമിനെതിരേ തെളിഞ്ഞിരിക്കുന്നത്. പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും കേസില്‍ പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്നും ചന്ദ്രബോസിന്റെ കുടുംബത്തിന് അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ.പി. ഉദയഭാനു കോടതിയില്‍ ആവശ്യപ്പെട്ടു.
2015 ജനുവരി 29നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പുഴയ്ക്കല്‍ ശോഭാ സിറ്റിയിയിലെ സെക്യൂരിറ്റി ജീവനക്കാരായ ചന്ദ്രബോസിനെ പ്രതി നിസാം ആഡംബര കാര്‍ കൊണ്ടിടിച്ചും, മര്‍ദ്ദിച്ചും കൊലപ്പെടുത്തുകയായിരുന്നു.
Photo Courtesy : google/ images may subject to copyright

