പെര്‍ഫ്യൂം മോണ്ടെ ദുബായ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മിസ് സൗത്ത് ഇന്ത്യ 2016: സൗന്ദര്യ രാവിന് ഇനി രണ്ടുനാള്‍ മാത്രം
ബംഗളുരു: തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി പെഗാസസ് ഇവന്റ് മേക്കേഴ്‌സ് നടത്തുന്ന പെര്‍ഫ്യൂം മോണ്ടെ ദുബായ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മിസ് സൗത്ത് ഇന്ത്യ 2016ന് ഇനി രണ്ടുനാള്‍ മാത്രം. ബംഗളുരുവിലെ കോണ്‍ഫിഡന്റ് അമോണാണ് ജനുവരി 9ന് നടക്കുന്ന ഈ സൗന്ദര്യ രാവിന് വേദി ആകുന്നത്. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാരാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
മത്സരത്തിന്റെ ഭാഗമായുള്ള ഗ്രൂമിങ്ങ് 4ന് ബംഗളുരുവിലെ കോണ്‍ഫിഡന്റ് പ്രോപസിലും കോണ്‍ഫിഡന്റ് അമോണിലുമായി ആരംഭിച്ചിരുന്നു. വാലന്റീന രവി( മിസിസ് ഇന്ത്യ ഏഷ്യ ഇന്റര്‍നാഷണല്‍), സമീര്‍ ഖാന്‍( ഫാഷന്‍ കൊറിയോഗ്രാഫര്‍), ജിതേഷ്, (പേഴ്‌സണാലിറ്റി ഡവലപ്‌മെന്റ് ട്രെയിനര്‍), ജോഷ്‌ന (സ്‌റ്റൈലിസ്റ്റ്), ഡോ.ആശ (കോസ്മറ്റോളജിസ്റ്റ്) എന്നിവരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നല്‍കുന്നത്.
പെര്‍ഫ്യൂം മോണ്ടെ ദുബായ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മുഖ്യ പ്രായോജകരാകുന്ന മിസ് സൗത്ത് ഇന്ത്യ 2016ന്റെ മറ്റൊരു പ്രായോജകര്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡാണ്. പെഗാസസ് ചെയര്‍മാന്‍ അജിത് രവിയാണ് മിസ് സൗത്ത് ഇന്ത്യ 2016ന്റെ ഇവന്റ് ഡയറക്ടര്‍.
ഡിസൈനര്‍ സാരി, റെഡ് കോക്ക്‌ടെയില്‍, ബ്ലാക്ക് ഗൗണ്‍ എന്നിങ്ങനെ മൂന്ന് റൗണ്ടുകളുള്ള മത്സരത്തിന്റെ ജഡ്ജിംഗ് പാനലില്‍ അണിനിരക്കുന്നത് ഫാഷന്‍, സിനിമ, മോഡലിംഗ് രംഗത്തെ പ്രമുഖ വ്യക്തികളാണ്. മിസ് സൗത്ത് ഇന്ത്യ വിജയികള്‍ക്കുള്ള സമ്മാനത്തുകയായ ഒരു ലക്ഷം രൂപയും ഫസ്റ്റ് റണ്ണറപ്പിനും സെക്കന്റ് റണ്ണറപ്പിനുമുള്ള 60,000 രൂപയും 40,000 രൂപയും സബ്‌ടൈറ്റില്‍ വിജയികള്‍ക്കുള്ള 10,000 രൂപയും നല്‍കുന്നത്
പെര്‍ഫ്യൂം മോണ്ടെ ദുബായ് കോണ്‍ഫിഡന്റ്് ഗ്രൂപ്പാണ്. പറക്കാട്ട്് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമായിരിക്കും വിജയികളെ അണിയിക്കുന്നത്.
വിജയികള്‍ക്ക് പുറമേ ഓരോ സംസ്ഥാനങ്ങള്‍ക്കുമായി മിസ് ക്യൂന്‍ ആന്ധ്ര, മിസ് ക്യൂന്‍ കര്‍ണാടക, മിസ് ക്യൂന്‍ കേരള, മിസ് ക്യൂന്‍ തെലങ്കാന, മിസ് തമിഴ്‌നാട് എന്നീ പുരസ്‌കാരങ്ങളും മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് കണ്‍ജീനിയാലിറ്റി, മിസ് പേഴ്‌സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് പെര്‍ഫക്ട് ടെന്‍, മിസ് ടാലന്റഡ്, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്‌സ് ചോയ്‌സ് എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കും.
യുണീക് ടൈംസ്, കന്യക, മെഡിമിക്‌സ്, ബ്യൂമോണ്ട് ദ ഫേണ്‍, റിതി ജ്വല്ലറി, ഐശ്വര്യ അഡ്വര്‍ടൈസിംഗ്, പറക്കാട്ട് ജ്വല്ലറി, കല്‍പനാസ് ഫാമിലി സലൂണ്‍ ആന്റ് സ്പാ, ദിവാസ്, ഹൗസ് ജോയ് എന്നിവരാണ് പെര്‍ഫ്യൂം മോണ്ടെ ദുബായ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് മിസ് സൗത്ത് ഇന്ത്യയുടെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.

