സി.പി.ഐ.എം വികസനത്തെ എതിര്‍ക്കുന്ന പാര്‍ട്ടിയല്ല: പിണറായി വിജയന്‍

സി.പി.ഐ.എം വികസനത്തെ എതിര്‍ക്കുന്ന പാര്‍ട്ടിയല്ല: പിണറായി വിജയന്‍

pinarayiതിരുവനന്തപുരം: സി.പി.ഐ.എം വികസനത്തെ എതിര്‍ക്കുന്ന പാര്‍ട്ടിയല്ലെന്ന് പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. വിഴിഞ്ഞം പദ്ധതിയെ എതിര്‍ത്തിട്ടില്ലെന്നും പദ്ധതി കൈമാറിയ രീതിയോടുള്ള വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നുവെന്നും പിണറായി പറഞ്ഞു.

നാടിന്റെ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതിന് പകരം വിഴിഞ്ഞം പദ്ധതി അട്ടിമറിച്ച് അഴിമതി നടത്തുന്നതിനെയാണ് എതിര്‍ത്തത്. വികസന വിരോധികള്‍ സാമൂഹ്യദ്രോഹികളാണെന്നും അത്തരക്കാരെ പിന്തുണക്കാന്‍ തങ്ങളുടെ കൂട്ടത്തില്‍ ആളുണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
നാടിന്റെ വികസനങ്ങള്‍ക്ക് അകമഴിഞ്ഞ പിന്തുണ നല്‍കാന്‍ സി.പി.ഐ.എം തയ്യാറാണെന്നും ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെത് പ്രഖ്യാപനങ്ങള്‍ മാത്രമായിരുന്നുവെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

 

Photo Courtesy : Google/ images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.