നന്നായി ഒരുങ്ങാം…
മേക്കപ്പ് ചെയ്ത് സുന്ദരിയാവാന്‍ ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്? എന്നാല്‍ ശരിയായ രീതിയില്‍ മേക്കപ്പ് ചെയ്യുന്നത് എങ്ങനെയാണെന്ന് പലര്‍ക്കും ധാരണയില്ല. ഇതാ നന്നായി ഒരുങ്ങാന്‍ ചില പൊടിക്കൈകള്‍…
സ്റ്റെപ് 1

മേക്കപ്പ് ചെയ്യുന്നതിനു മുമ്പായി ചര്‍മ്മം വൃത്തിയാക്കണം. മുഖത്ത് ക്ലെന്‍സര്‍ പുരട്ടിയ ശേഷം ഫേസ് വാഷ് ഉപയോഗിച്ചോ വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ചോ കഴുകുക.
സ്റ്റെപ് 2

ഏതെങ്കിലും മോയിസ്ചറൈസിംഗ് ക്രീമുകള്‍ ഉപയോഗിച്ച് മുഖം മസാജ് ചെയ്യുക. ഏത് തരം ചര്‍മ്മക്കാരും മോയിസ്ചറൈസര്‍ ഉപയോഗിക്കുന്നത് ചര്‍മ്മത്തെ സുന്ദരമാക്കും.
സ്റ്റെപ് 3

ചര്‍മ്മത്തിന്റെ നിറത്തിന് യോജിച്ച ഫൗണ്ടേഷന്‍ മുഖത്ത് തേച്ചുപിടിപ്പിക്കുക. ഫൗണ്ടേഷന്‍ അമിതമാവാതെ ശ്രദ്ധിക്കണം. ഇത് ചര്‍മ്മത്തിന്റെ സ്വാഭാവിക ഭംഗി നഷ്ടപ്പെടുത്തും.
സ്റ്റെപ് 4

ഫൗണ്ടേഷന്‍ തേച്ചതിനുശേഷം പഫ് ഉപയോഗിച്ച് കോംപാക്ട് പൗഡര്‍ ഇടാം.
അടുത്ത പേജില്‍ തുടരുന്നു

