പ്രായം പറയാന് എന്തിന് മടിക്കണം? -പാര്വതി
പ്രായം ഒളിച്ചുവെക്കുന്നത് പണ്ടത്തെ പ്രവണതയാണ്. പറയുന്നത് മറ്റാരുമല്ല.. 2015ലെ ഹിറ്റ് ചിത്രങ്ങളുടെ അവിഭാജ്യഘടകമായിരുന്ന പാര്വതിയാണ്. പോയ വര്ഷം എന്ന് നിന്റെ മൊയ്തീന്, ചാര്ലി എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ പാര്വതിക്ക് 27 വയസ്സ് തികഞ്ഞിരിക്കുന്നു.
‘ഒരു കാര്യം മറച്ചുവെക്കാന് ശ്രമിച്ചാല് അതു നമ്മുടെ വളര്ച്ചയെ ബാധിക്കും. അതുകൊണ്ട് ഉള്ളത് ഉള്ളതുപോലെ പറയുക. പ്രായമോ ലിംഗമോ ജോലിയെ ബാധിക്കരുതെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്’- പാര്വതി പറയുന്നു.
കഴിഞ്ഞ കുറച്ചുമാസങ്ങളായി താന് വീഗന് (vegan) ആണെന്നും താരം വെളിപ്പെടുത്തി. മൃഗങ്ങളില് നിന്ന് ഉണ്ടാക്കുന്ന യാതൊരു ഉല്പന്നങ്ങളും ഉപയോഗിക്കാത്ത പാര്വതി തന്റെ തീരുമാനങ്ങളില് തികച്ചും സന്തുഷ്ടയാണ്.
Photo Courtesy : Google/ images may be subject to copyright

