മുഖ്യമന്ത്രിക്ക് 1.90 കോടി കോഴ നല്കി: സരിത
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരു കോടി 90 ലക്ഷം രൂപ കോഴ നല്‍കിയതായി സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍. ഏഴു കോടി രൂപയാണ് മുഖ്യമന്ത്രി കോഴയായി ആവശ്യപ്പെട്ടതെന്നും സരിത സോളാര്‍ കമ്മീഷനില്‍ മൊഴി നല്കി.
വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദിന് രണ്ട് തവണയായി 40 ലക്ഷം രൂപ കൈക്കൂലി കൊടുത്തെന്നും മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ആര്യാടന് മുഹമ്മദിനെ സന്ദര്‍ശിച്ചതെന്നും സരിത കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹി ചാന്ദ്നി ചൗക്കില്‍ വെച്ചാണ് തോമസ് കുരുവിളയുടെ പക്കല്‍ ഒരു കോടി 10 ലക്ഷം രൂപ നല്‍കിയതെന്നും 80 ലക്ഷം രൂപ തിരുവനന്തപുരത്തെ വസതിയില്‍ എത്തിച്ചുവെന്നും സരിത മൊഴി നല്കി.
രണ്ടു കോടി രൂപയാണ് ആര്യാടന് കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നതെന്നും പിന്നീട് വിലപേശലിലൂടെ 40 ലക്ഷമായി കുറയ്ക്കുകയായിരുന്നുവെന്നും സരിത വ്യക്തമാക്കി. ആര്യാടന് ആദ്യം 25 ലക്ഷം രൂപയും പിന്നീടു 15 ലക്ഷം രൂപയുമാണ് നല്‍കിയത്.
സോളാര്‍ കേസ് അന്വേഷിക്കുന്ന ജസ്റ്റീസ് ശിവരാജന് കമ്മീഷനു മുമ്പാകെയാണ് സരിത വെളിപ്പെടുത്തല്‍ നടത്തിയത്.
Photo Courtesy : google/images may subject to copyright