വേനലിനെ തോല്പിക്കാന് ചില സൗന്ദര്യവിദ്യകള്‍..
വേനല്‍ക്കാലം ഇങ്ങെത്തി… സുന്ദരിമാര്‍ക്ക് ഇനി ടെന്‍ഷന്റെ കാലമാണ്. പെണ്കൊടികളുടെ സൗന്ദര്യം കെടുത്താന്‍ തയ്യാറായി നില്ക്കുന്ന വെയിലിനെയും ചൂടിനെയും തോല്പിക്കാന് ഇതാ കുറച്ച് സൂത്രവിദ്യകള്‍…
കരുവാളിപ്പ് അകറ്റാന്‍ പുളിപ്പിച്ച മുന്തിരി നീര് പുരട്ടി അരമണിക്കൂര്‍ കഴിഞ്ഞ് കഴുകാം.
നല്ല വെയിലുള്ളപ്പോള്‍ പനിനീര് ചര്‍മ്മത്തില്‍ പുരട്ടുന്നത് സൂര്യാഘാതം തടയും.
വെയിലേല്ക്കുമ്പോള് മുഖത്തുണ്ടാവുന്ന കറുത്ത പാടുകള്‍ മാറാന്‍ ഓറഞ്ചുനീര് പതിവായി പുരട്ടാം.
പാലും വെള്ളരിക്കാനീരും ചേര്‍ത്ത് പുരട്ടുന്നത് സൂര്യാഘാതം മൂലമുണ്ടാവുന്ന പാടുകള്‍ മാറ്റും.
വെയിലേറ്റ ഭാഗങ്ങളില്‍ ഉരുളക്കിഴങ്ങ് നീര് പുരട്ടുന്നത് ചര്‍മ്മത്തിലെ കരുവാളിപ്പ് ഇല്ലാതാക്കാന്‍ സഹായിക്കും.
വെള്ളരിക്ക കുഴമ്പുരൂപത്തിലാക്കി മുഖത്തും കഴുത്തിലും തേച്ചുപിടിപ്പിച്ച് പത്ത് മിനുറ്റിനുശേഷം കഴുകി കളയുന്നത് വെയിലില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കും.
തക്കാളി മിക്സിയിലടിച്ച് അല്പം നാരങ്ങാനീരും ചേര്‍ത്ത് മുഖത്തു പുരട്ടുന്നത് ഗുണം ചെയ്യും.
ഓറഞ്ച് തൊലി, മഞ്ഞള്‍പ്പൊടി, തൈര് ഇവ ചേര്‍ത്ത് പുരട്ടുന്നത് മുഖത്തെ കരുവാളിപ്പ് അകറ്റാന്‍ ഫലപ്രദമാണ്.
സൂര്യാഘാതം മൂലമുള്ള ചര്‍മ്മ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാരങ്ങാനീര് പനിനീര് എന്നിവയില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് ബ്ലീച്ചായി ഉപയോഗിക്കാം.
കരുവാളിപ്പ് അകറ്റാന്‍ ഒരു സ്പൂണ്‍ തേനില്‍ അര സ്പൂണ്‍ പാല്‍പ്പാടയും ഒരു സ്പൂണ്‍ നാരങ്ങാനീരും ചേര്ത്ത്് മുഖത്തു പുരട്ടി അരമണിക്കൂര്‍ കഴിയുമ്പോള്‍ ഇളം ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
Photo Courtesy: Google/ images are subject to copyright