ആര്യാടന് മുഹമ്മദിന് 75 ലക്ഷം നല്‍കിയെന്ന് സരിത എസ്.നായര്‍
കൊച്ചി: വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദിന് 75 ലക്ഷം നല്‍കിയെന്ന് സോളാര്‍ കേസ് പ്രതി സരിത എസ്.നായര്‍. മന്ത്രിയുടെ ഔദ്യോഗിക വസതിയായ മന്മോഹന് ബംഗ്ലാവിലെത്തിയാണ് ആദ്യഗഡു നല്‍കിയതെന്നും സരിത പറഞ്ഞു.
മന്ത്രിയുടെ പി.എ കേശവനാണ് കോഴ വേണമെന്ന് അറിയിച്ചതെന്നും സോളാര്‍ നിക്ഷേപകര്‍ നല്കിയ പണമാണ് കോഴയായി നല്‍കിയതെന്നും സരിത വ്യക്തമാക്കി. ഈ പണം ബാങ്കില്‍ നിന്ന് എടുത്ത് നല്‍കിയത് ബിജു രാധാകൃഷ്ണനാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രണ്ടു കോടി രൂപയാണ് മന്ത്രി ആവശ്യപ്പെട്ടതെന്നും ഒരു കോടി നല്‍കാമെന്ന് ധാരണയായെന്നും സരിത സോളാര്‍ കമ്മീഷനില്‍ അറിയിച്ചു. ആര്യാടന് മുഹമ്മദിന് രണ്ടു തവണയായി 40 ലക്ഷം രൂപ നല്‍കിയെന്ന് സരിത നേരത്തേ മൊഴി നല്‍കിയിരുന്നു.
Photo Courtesy: Google/ images are subject to copyright