സ്വിസ് റോള്‍
ആവശ്യമുള്ള സാധനങ്ങള്‍
മൈദ – 60 ഗ്രാം
മുട്ട – 3
പഞ്ചസാര – 80 ഗ്രാം
വാനില എസന്‍സ് – കാല് ടീസ്പൂണ്‍
ചൂടുവെള്ളം – രണ്ട് ടേബിള്‍ സ്പൂണ്‍
ജാം – 55 ഗ്രാം
തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ മുട്ടയും പഞ്ചസാരയും കട്ടിയാകുന്നതുവരെ അടിച്ചു പതപ്പിക്കുക. തെള്ളിയെടുത്ത മൈദ നന്നായി ഫോള്‍ഡ് ചെയ്ത് ചൂടുവെള്ളം ചേര്‍ത്തിളക്കുക. മയം പുരട്ടിയ സ്വിസ് റോള്‍ ടിന്നില്‍ ഈ കൂട്ടൊഴിച്ച് 205 ഡിഗ്രി സെല്‍ഷ്യസില്‍ 15 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. പഞ്ചസാരപ്പൊടി ഒരു ബട്ടര്‍ പേപ്പറിലിട്ട ശേഷം ഇതിലേക്ക് ചൂടോടെ സ്വിസ് റോള്‍ കമഴ്ത്തുക. പേപ്പര്‍ മുകളില്‍നിന്ന് മാറ്റി റോള്‍ ചെയ്ത് തണുത്ത ശേഷം തുറന്ന് ജാം തേയ്ക്കുക. പഞ്ചസാരപ്പൊടി തൂവി മുറിച്ച് വിളമ്പാം.
Photo Courtesy: Google/ images are subject to copyright