പാതിരാസൂര്യന്റെ നാട്ടില്‍

പാതിരാസൂര്യന്റെ നാട്ടില്‍

sweസ്‌കാന്‍ഡിനേവിയ പ്രവിശ്യയിലെ ഏറ്റവും വലിയ രാജ്യമാണ് സ്വീഡന്‍. ഹരിതാഭമായ കാടുകള്‍, വൃത്തിയുള്ള ബീച്ചുകള്‍, മനംമയക്കുന്ന തടാകങ്ങള്‍- ഇവയാല്‍ അനുഗൃഹീതമായ സ്വീഡനിലേക്കുള്ള യാത്ര ചെലവേറിയതായതിനാല്‍ ഇടത്തരക്കാര്‍ക്ക് ഇവിടം ബാലികേറാമലയാണ്. പ്രകൃതിയുടെ സൗന്ദര്യത്തോടൊപ്പം ശുദ്ധമായ അന്തരീക്ഷമാണ് സ്വീഡന്റെ സവിശേഷത. യാഥാസ്ഥിതിക അന്തരീക്ഷത്തില്‍ നിന്നും വരുന്നവര്‍ക്ക് സംസ്‌കാരത്തിന്റെ കാര്യത്തില്‍ സ്വീഡന്‍ ചില ഞെട്ടലുകള്‍ സമ്മാനിച്ചേക്കും. കാരണം അത്രയ്ക്ക് സ്വതന്ത്രമായ സംസ്‌കാരമാണ് ഇവിടെ. പാതിരാസൂര്യന്‍ തൊട്ട് മഞ്ഞ്കാലത്ത് മാത്രം നിര്‍മ്മിച്ചെടുക്കുന്ന ഐസ് ഹോട്ടലുകള്‍ വരെ സ്വീഡന്റെ ആശ്ചര്യപ്പെടുത്തുന്ന പ്രത്യേകതകളാണ്.

ബ്രിട്ടനേക്കാള്‍ ഇരട്ടി വലിപ്പമുള്ള ഈ രാജ്യത്ത് ജനസംഖ്യ കുറവാണ്. 90 ലക്ഷം പേര്‍ മാത്രമാണ് ഇവിടെ ജീവിക്കുന്നത്. സംസ്‌കാരസമ്പന്നരും സഹൃദയരുമായ ജനതയാണ് സ്വീഡനിലുള്ളത്. വളരെ സ്വതന്ത്രമായ കാഴ്ചപ്പാട് ഉള്ളവരായതിനാല്‍ ഇവരുടെ ജീവിതശൈലി മറ്റുനാട്ടുകാരെ ഈ രാജ്യത്തേക്ക് ആകര്‍ഷിക്കും. ക്ഷേമരാഷ്ട്രമായ സ്വീഡന്‍ ഇവിടുത്തെ പൗരന്‍മാര്‍ക്ക് അങ്ങേയറ്റം പരിചരണം നല്‍കുന്നു. ഒരു രാജ്യം അവരുടെ പൗരന്‍മാര്‍ക്ക് നല്‍കാവുന്നതില്‍വെച്ച് ഏറ്റവും മികച്ച ക്ഷേമപദ്ധതികള്‍ മുതല്‍ ആരോഗ്യപരിരക്ഷ വരെ സ്വീഡന്‍ വാഗ്ദാനം ചെയ്യുന്നു. സമ്പന്ന രാഷ്ട്രങ്ങളുടെ പരിധിയില്‍ വരില്ലെങ്കിലും ഇവിടുത്തെ ആളോഹരി വരുമാനം വളരെ അധികമാണ്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.