പാതിരാസൂര്യന്റെ നാട്ടില്‍

പാതിരാസൂര്യന്റെ നാട്ടില്‍

norഏറ്റവും സത്യസന്ധരും സ്വതന്ത്രചിന്താഗതിക്കാരും തുറന്നുപെരുമാറുന്നവരും ആയാണ് സ്വീഡനിലെ ജനങ്ങള്‍ പൊതുവെ അറിയപ്പെടുന്നത്. സ്വീഡനിലെ നഗരങ്ങള്‍ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളുടേത് പോലെ അത്രയ്ക്ക് വലിപ്പമുള്ളവയല്ല. സ്വീഡനിലെ ഏറ്റവും മനോഹര നഗരം തലസ്ഥാന നഗരിയായ സ്റ്റോക് ഹോം ആണ്. ഉന്നതനിലവാരം പുലര്‍ത്തുന്ന ചില മ്യൂസിയങ്ങള്‍, മധ്യകാല വാസ്തുശൈലിയില്‍ നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങള്‍, തെളിഞ്ഞ തടാകങ്ങള്‍, മനോഹരമായ നിശാജീവിതം… ഇതൊക്കെയാണ് ഇവിടുത്തെ പ്രത്യേകതകള്‍. ഒരുവട്ടം സന്ദര്‍ശിച്ചാല്‍തന്നെ ഈ നഗരവും സംസ്‌കാരവും നിങ്ങളെ വീണ്ടും വീണ്ടും മാടിവിളിക്കും. തീര്‍ച്ച.

രുചികരമായ പഴയകാല സ്വീഡന്‍ വിഭവങ്ങള്‍ ലഭിക്കുന്ന മനോഹര നഗരമാണ് ഗോറ്റെന്‍ബര്‍ഗ്്. അമ്പരപ്പിക്കുന്ന കെട്ടിടമാതൃകകളും ഏറ്റവും ഇണക്കമുള്ള മനുഷ്യരുമാണ് ഈ നാടിന്റെ സവിശേഷത. തടാകങ്ങളും നദികളും ഈ പ്രദേശത്തെ ഏറ്റവും പേരുകേട്ട വിനോദമാണ് റിവര്‍ റാഫ്റ്റിംഗ്. കുത്തിയൊഴുകുന്ന പുഴയിലൂടെയുള്ള ബോട്ടുയാത്ര അതിസാഹസികമാണ്. അല്‍പം ചങ്കൂറ്റമുള്ളവര്‍ ഇതില്‍ ആനന്ദം കണ്ടെത്തും.
അല്‍പം സ്വാസ്ഥ്യം കൊതിക്കുന്നവര്‍ക്ക് പറ്റിയ ഇടമാണ് ദലാമ എന്ന അവിസ്മരണീയ ഗ്രാമം. ഇതിനടുത്തായി നിങ്ങള്‍ക്ക് രാജ്യത്തിലെ ഏറ്റവും വലിയ രണ്ട് നഗരങ്ങള്‍ അന്വേഷിച്ചുകണ്ടുപിടിക്കാം. സുന്‍സ് വാള്‍ ഉമൊ, ലുലൊ എന്നിവയാണ് ഈ നഗരങ്ങള്‍.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.