സംവിധായകൻ രാജേഷ് പിള്ള അന്തരിച്ചു
കൊച്ചി : പ്രശസ്ത സംവിധായകൻ രാജേഷ് പിള്ള അന്തരിച്ചു. കൊച്ചിയിലെ പി വി എസ് ആശുപത്രിയിൽ 11.45 നായിരുന്നു അന്ത്യം. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്ന ഇദേഹത്തെ ഇന്നലെയാണ് തിരുവനന്തപുരം കോസ്മോ ആശുപത്രിയിൽ നിന്ന് കൊച്ചിയിൽ എത്തിച്ചത്.
വെന്റിലെറ്ററിൽ ആയിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി രക്ഷിക്കാനാകാത്ത വിധം മോശമായിരുന്നതായി ഡോക്ടർമാർ അറിയിച്ചു. നോൺ ആൽക്കഹോളിക് ലിവർ സിറോസിസ് എന്ന അസുഖമാണ് മരണകാരണം.
രാജേഷ് പിള്ളയുടെ പുതിയ ചിത്രമായ വേട്ടയുടെ റിലീസ് ഇന്നലെ ആയിരുന്നു. ട്രാഫിക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ പുതിയൊരു ആശയം ഉണ്ടാക്കിയെടുത്ത ആളായിരുന്നു രാജേഷ്. കൂടാതെ മിലി എന്ന ചിത്രവും മലയാളികൾ നെഞ്ചോട് ചേർത്ത ചിത്രം ആയിരുന്നു.
വേട്ടയുടെ അവസാന പ്രവർത്തനങ്ങൾക്കിടയിൽ ന്യുമോണിയ കൂടി പിടിപെട്ടതോടെ ആരോഗ്യ സ്ഥിതി മോശമാവുകയായിരുന്നു.
Photo Courtesy : Facebook/ Images may be subjected to copyright
