ജാമ്യത്തിനായി കനയ്യ കുമാര്‍ സുപ്രീം കോടതിയില്‍

ജാമ്യത്തിനായി കനയ്യ കുമാര്‍ സുപ്രീം കോടതിയില്‍

kanhaiya-story-fb-647_021716071500ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍ സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ജീവന് സംരക്ഷണം നല്‍കണമെന്നും തനിക്കെതിരെ ചുമത്തിയിരിക്കുന്ന രാജ്യദ്രോഹക്കുറ്റം നീക്കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

കേസില്‍ അന്തിമവിധി വരുന്നതുവരെ ജാമ്യം നല്‍കണമെന്നും ജയിലില്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്നും കനയ്യ കുമാര്‍ ഹര്‍ജിയില്‍ വ്യക്തമാക്കി. സുരക്ഷാ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജാമ്യംതേടി കീഴ്‌കോടതിയെ സമീപിക്കാനാവുന്നില്ലെന്നും കനയ്യ സുപ്രീം കോടതിയെ അറിയിച്ചു. മുതിര്‍ന്ന അഭിഭാഷകരായ രാജു രാമചന്ദ്രനും സോളി സൊറാബ്ജിയുമാണ് കനയ്യകുമാറിനുവേണ്ടി ഹാജരാവുന്നത്. ഹര്‍ജി സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.

 

Photo Courtesy : Google/ images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.