കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി
ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെ.എന്‍.യു യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു.
ജാമ്യത്തിനായി ആദ്യം ഹൈക്കോടതിയെയോ വിചാരണക്കോടതിയെയോ സമീപിക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. കീഴ്‌ക്കോടതികളില്‍ ഹര്‍ജി സമര്‍പ്പിക്കാതെ നേരിട്ട് സുപ്രീംകോടതിയെ സമീപിക്കുന്നത് തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് ജെ.ചലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
അതേസമയം ജെ.എന്‍.യു വിഷയത്തില്‍ ഫെബ്രുവരി 23 മുതല്‍ 25 വരെ അഖിലേന്ത്യാ പ്രതിഷേധം നടത്തുമെന്ന് ഇടതുപാര്‍ട്ടികള്‍ അറിയിച്ചു. ജനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രക്ഷോഭം നടത്തുന്നതെന്ന് ഇടതുനേതാക്കള്‍ അറിയിച്ചു.
Photo Courtesy : Google/ images may be subjected to copyright