അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു
കോഴിക്കോട്: പ്രശസ്ത സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ (62) അന്തരിച്ചു. കാന്‍സര്‍ ബാധിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം.
കോഴിക്കോട് കക്കട്ടില്‍ ദേശത്ത് പി. അബ്ദുള്ളയുടേയും സി.കെ. കുഞ്ഞാമിനയുടേയും മകനായി 1954 ജൂലൈ ഏഴിനാണ് അക്ബര്‍ ജനിച്ചത്. ചെറുപ്പകാലം മുതല്‍ സാഹിത്യരംഗത്ത് സജീവമായിരുന്ന അദ്ദേഹം ചെറുകഥ, കഥ, നോവല്‍, ലേഖനം എന്നീ വിഭാഗങ്ങളില്‍ തന്റെ സാന്നിധ്യമറിയിച്ചു.
അധ്യാപക കഥകള്‍, നാദാപുരം, 2011ലെ ആണ്‍കുട്ടി, മൈലാഞ്ചിക്കാറ്റ്, വടക്കു നിന്നൊരു കുടുംബവൃത്താന്തം എന്നിവയാണ് പ്രധാനകൃതികള്‍. കോഴിക്കോട്ടെ മലയാളം പബ്ലിക്കേഷന്‍സിന്റെയും ഒലീവ് പബ്ലിക്കേഷന്‍സിന്റെയും ഓണററി എഡിറ്ററായും സേവനമനുഷ്ഠിച്ച അദ്ദേഹം കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റായിരുന്നു. കക്കട്ടില്‍ കണ്ടോത്ത്കുനി ജുമാ മസ്ജിദില്‍ ഇന്ന് വൈകുന്നേരം അഞ്ചിനു ഖബറടക്കും.
Photo Courtesy : Google/ images may be subjected to copyright

