തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ വി.എസ് നയിക്കണം: കാനം രാജേന്ദ്രന്‍

തെരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ വി.എസ് നയിക്കണം: കാനം രാജേന്ദ്രന്‍

kanam-rajendran-01തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന് പിന്തുണയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇനി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം വിജയിക്കണമെങ്കില്‍ വി.എസ് തന്നെ മുന്നില്‍ നിന്ന് നയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇടതുപക്ഷത്തിന്റെ ശക്തനായ നേതാവാണ് വി.എസ് എന്നും അദ്ദേഹം നേതൃത്വം നല്‍കിയാല്‍ ഇടതുപക്ഷത്തിന് വിജയം ഉണ്ടാവുമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ മുന്‍കൂട്ടി നിശ്ചയിക്കുന്ന രീതി ഇടതുപക്ഷത്തിനില്ലെന്നും ഇക്കാര്യത്തില്‍ മറ്റ് ഇടതു കക്ഷികളുടെ താല്പര്യം സി.പി.എം മാനിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വി.എസ് അച്യുതാനന്ദന്റെ പക്വതയും പ്രായവും ഉപയോഗപ്പെടുത്തണമെന്നും നിയമസഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹം തന്നെ എല്‍.ഡി.എഫിനെ നയിക്കണമെന്നും കാനം രാജേന്ദ്രന്‍ നേരത്തെയും അഭിപ്രായപ്പെട്ടിരുന്നു.

 

Photo Courtesy : Facebook/ Images may be subjected to copyright

 

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.