ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നരേന്ദ്ര മോദി

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി നരേന്ദ്ര മോദി

modi_7593ന്യൂഡല്‍ഹി: ഭക്ഷ്യ സുരക്ഷാ പദ്ധതി നടപ്പാക്കാത്തതിന് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദി പ്രകാശിപ്പിച്ച് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

60 കൊല്ലം കൊണ്ട് കോണ്‍ഗ്രസ് കുട്ടിച്ചോറാക്കിയ രാജ്യത്തെ എന്‍.ഡി.എ സര്‍ക്കാര്‍ ശുദ്ധീകരിച്ചുവരികയാണെന്നും കോണ്‍ഗ്രസാണ് രാജ്യത്ത് ദാരിദ്ര്യത്തിന്റെ വിത്ത് പാകിയതെന്നും മോദി പറഞ്ഞു. ചില എം.പിമാരുടെ അപകര്‍ഷതാ ബോധമാണ് പാര്‍ലമെന്റ് നടപടികള്‍ സ്തംഭിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതി രാജ്യത്തിന് വേണ്ടിയുള്ളതാണെന്നും പോരായ്മകള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും മോദി പറഞ്ഞു. ബില്ലുകള്‍ പാസാക്കുന്നത് ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അത് പാസാക്കിയെടുക്കാന്‍ എം.പിമാര്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

 

Photo Courtesy : Facebook/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.