കോഹ്‌ലിയുടേത് ഗംഭീര ബാറ്റിങ് പ്രകടനം: ധോനി

കോഹ്‌ലിയുടേത് ഗംഭീര ബാറ്റിങ് പ്രകടനം: ധോനി

Dhoni-Match-Fixing-680x365മൊഹാലി: ഗംഭീര ബാറ്റിങ് പ്രകടനമാണ് വിരാട് കോഹ്‌ലി കാഴ്ച വെച്ചതെന്ന് ഇന്ത്യന്‍ കാപ്റ്റന്‍ എം.എസ് ധോനി. ടീമിന് ആവശ്യമുള്ളപ്പോള്‍ റണ്‍സ് നേടാന്‍ കോഹ്‌ലിക്ക് കഴിഞ്ഞുവെന്നും ധോനി പറഞ്ഞു.

ബാറ്റിങ്ങിന് അനുകൂലമല്ലാത്ത പിച്ചില്‍ അവിശ്വസനീയമായ ഇന്നിങ്‌സാണ് കോഹ്‌ലി പടുത്തുയര്‍ത്തിയതെന്നും യുവരാജിനൊപ്പം നല്ല കൂട്ടുകെട്ട് ഉണ്ടാക്കാന്‍ സാധിച്ചുവെന്നും ധോനി വ്യക്തമാക്കി. ശക്തമായ ഷോട്ടുകള്‍ക്കൊപ്പം സിംഗിളുകള്‍ അടിക്കാനും അദ്ദേഹം തയ്യാറായെന്നും ധോനി കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരെ നടന്ന 20-20 മത്സരത്തില്‍ 51 പന്തില്‍ നിന്ന് പുറത്താകാതെ 82 റണ്‍സാണ് കോഹ്‌ലി നേടിയത്. 9 ഫോറുകളും രണ്ട് സിക്‌സുകളും നേടിയ കോഹ്‌ലിയുടെ ഇന്നിങ്‌സാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.