ബിസിനസ് രംഗത്തെ വനിതാ സൂര്യോദയം

ബിസിനസ് രംഗത്തെ വനിതാ സൂര്യോദയം

_MG_6469ആതുരസേവനരംഗത്ത് വിജയത്തിന്റെ സൂര്യോദയവുമായെത്തിയ സണ്‍റൈസ് ഹോസ്പിറ്റല്‍സ് ഇന്ന് രാജ്യാന്തരതലത്തില്‍ ശ്രദ്ധനേടുകയാണ്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ശൃംഖലയായി ആഗോളതലത്തില്‍ പടര്‍ന്നു പന്തലിക്കുന്ന സണ്‍റൈസ് പര്‍വീണ്‍ ഹഫീസ് എന്ന വ്യവസായ സംരംഭകയുടെ കഠിനാധ്വാനത്തിന്റെ ഫലമാണ്.

കണ്ണൂരിലെ ഒരു സാധാരണ ഗ്രാമത്തില്‍ നിന്ന് ലോകമറിയുന്ന വ്യവസായ സംരംഭകയായി വളര്‍ന്ന പര്‍വീണിനെ സംബന്ധിച്ചിടത്തോളം തികച്ചും അപരിചിതമായ മേഖലയായിരുന്നു ബിസിനസ്. 20 വര്‍ഷത്തിനുള്ളില്‍ 20 സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകള്‍ എന്ന ലക്ഷ്യവുമായി ആരംഭിച്ച സണ്‍റൈസിന് ഇന്ന് സ്വന്തമായുള്ളത് സ്വദേശത്തും വിദേശത്തുമായി 12 ആശുപത്രികളാണ്. ഭര്‍ത്താവും പ്രശസ്ത ഗൈനക്കോളജിസ്റ്റും ലാപ്രോസ്‌കോപിക് സര്‍ജനുമായ ഡോ. ഹഫീസ് റഹ്മാന്റെ പിന്തുണയോടെയാണ് പര്‍വീണ്‍ ഹെല്‍ത്ത് കെയര്‍ രംഗത്ത് ഉയരങ്ങള്‍ വെട്ടിപ്പിടിക്കുന്നത്.

വിവാഹശേഷം ഭര്‍ത്താവ് ഡോ.ഹഫീസിന്റെ ഉപരിപഠനത്തിനായി ഇരുവരും ഗുജറാത്തില്‍ എത്തിയപ്പോഴാണ് സ്വന്തമായി എന്തെങ്കിലും സംരംഭം തുടങ്ങുകയെന്ന ആശയം പര്‍വീണിന്റെ ന്റെയും ഡോ.ഹഫീസിന്റെയും മനസ്സില്‍ ശക്തമായത്. അങ്ങനെയാണ് ശസ്ത്രക്രിയ ഉല്പന്നങ്ങളുടെ വില്പനക്കായി മെഡ്‌ലേസ് എന്ന പേരില്‍ കമ്പനി ആരംഭിച്ചത്. രാജ്യത്തെ പ്രമുഖ ആശുപത്രികളെല്ലാം അന്ന് മെഡ്‌ലേസിന്റെ ഉപഭോക്താക്കളായിരുന്നു. തുടര്‍ന്ന് സ്ഥാപിച്ച ഐവെയര്‍ സൊലൂഷന്‍സ് എന്ന സോഫ്റ്റ്‌വെയര്‍ സ്ഥാപനവും പര്‍വീണിന്റെ അനുഭവ സമ്പത്തിന് കരുത്തേകി. 2005ല്‍ കൊച്ചിയിലെ കാക്കനാട് ചെറിയ രീതിയില്‍ ആരംഭിച്ച സണ്‍റൈസ് ഹോസ്പിറ്റല്‍ ആരോഗ്യരംഗത്ത് പുതിയ മാതൃക തന്നെ സൃഷ്ടിച്ചു. ഉറച്ച നിലപാടുകളും കഠിനാധ്വാനവുമായിരുന്നു വെല്ലുവിളികളില്‍ പതറാതെ വിവേകത്തോടെ ബിസിനസ്സിനെ സമീപിക്കുന്ന പര്‍വീണിന്റെ വിജയമന്ത്രം. ഇത് ഹോസ്പിറ്റാലിറ്റി രംഗത്ത് സണ്‍റൈസിന്റെ വളര്‍ച്ച വേഗത്തിലാക്കി. മലപ്പുറത്തും കാസര്‍കോടും ഡല്‍ഹി, മുംബൈ, സോലാപൂര്‍ എന്നീ നഗരങ്ങളിലും യു.എ.ഇ, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലും സണ്‍റൈസിന് പുതിയ ശാഖകള്‍ പിറന്നു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.