ബിസിനസ് രംഗത്തെ വനിതാ സൂര്യോദയം

ബിസിനസ് രംഗത്തെ വനിതാ സൂര്യോദയം

_MG_6482സ്ത്രീകള്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച കരിയര്‍ ഏതാണെന്ന ചോദ്യത്തിന് പര്‍വീണിന് ഒരു ഉത്തരം മാത്രമാണുള്ളത്- വ്യവസായ സംരംഭകത്വം. ബിസിനസ്സിനുവേണ്ടിയും കുടുംബത്തിനുവേണ്ടിയും സമയം ചെലവഴിക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും സ്ത്രീകള്‍ക്കുണ്ട്. ഇത് തിരിച്ചറിഞ്ഞ് സ്വയം ആത്മവിശ്വാസമുള്ളവരായി മാറുക. ആരംഭം മുതല്‍ ഓരോ ഘട്ടത്തിലും നേരിടേണ്ടി വരുന്ന പ്രതിസന്ധികളാണ് ബിസിനസ്സില്‍ നിന്ന് സ്ത്രീകളെ പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ഊര്‍ജ്ജസ്വലരും ശുഭാപ്തി വിശ്വാസത്തോട് കൂടിയുള്ളവരുമാണെങ്കില്‍ വിജയം നമ്മളെ തേടിവരുമെന്നത് തീര്‍ച്ചയാണ്. കൂടുതല്‍ സ്ത്രീകള്‍ വ്യവസായ രംഗത്തേക്ക് ഇറങ്ങണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. പര്‍വീണ്‍ പറയുന്നു.

സംരംഭക മികവിന് പര്‍വീണിനെ തേടിയെത്തിയ അംഗീകാരങ്ങള്‍ നിരവധിയാണ്. ധനം മാസികയുടെ 2013ലെ മികച്ച വനിതാ സംരംഭക, ടൈംസ് മാഗസിന്‍, അസെന്റ് 2015 അവാര്‍ഡ്, യുണിക് ടൈംസ് വിമന്‍ എക്‌സലന്‍സി അവാര്‍ഡ് 2015, സംസ്ഥാന വനിതാ വികസന കോര്‍പറേഷനിലെ തിരഞ്ഞെടുക്കപ്പെട്ട അംഗം, ഫോര്‍ച്യൂണ്‍ 500 കമ്പനിയും യു.എസ് കൗണ്‍സിലേറ്റും സംയുക്തമായി ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുത്ത മൂന്ന് വനിതകളില്‍ ഒരാള്‍, കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് വനിതാവിഭാഗത്തിന്റെ സ്ഥാപക ചെയര്‍ പേഴ്‌സണ്‍… എന്നിങ്ങനെ പര്‍വീണിന്റെ പ്രവര്‍ത്തന മികവിന് ലഭിച്ച പുരസ്‌കാരങ്ങള്‍ ഏറെ.

മൂന്ന് സുന്ദരികളായ പെണ്‍കുട്ടികളുടെ അമ്മ കൂടിയായ പര്‍വീണ്‍ ബിസിനസ്സിനൊപ്പം തന്നെ കുടുംബജീവിതത്തിനും സമയം കണ്ടെത്തുന്നു. ജീവിതത്തേയും ജോലിയേയും മനോഹരമായ രീതിയില്‍ ബാലന്‍സ് ചെയ്തുകൊണ്ടുപോവുന്നതാണ് തന്റെ ഏറ്റവും വലിയ വിജയരഹസ്യമെന്ന് പര്‍വീണ്‍ വ്യക്തമാക്കി. ‘സണ്‍റൈസിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എന്റെ ആത്മവിശ്വാസം കൂട്ടി. ഏതു പ്രതിസന്ധിഘട്ടത്തെയും തരണം ചെയ്യാന്‍ സാഹചര്യങ്ങള്‍ എന്നെ പഠിപ്പിച്ചുകഴിഞ്ഞു.

പ്രതിസന്ധികളില്‍ നിന്ന് ഒളിച്ചോടുന്നവര്‍ക്ക് ഒരിക്കലും ലക്ഷ്യപ്രാപ്തിയില്‍ എത്താനാവില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.’- തികഞ്ഞ ആത്മവിശ്വാസത്തോടെയുള്ള പര്‍വീണിന്റെ വാക്കുകള്‍ ഓരോ സ്ത്രീകള്‍ക്കും പ്രചോദനമാണ്. തന്റെ പ്രവര്‍ത്തന മികവിലൂടെ സണ്‍റൈസിനെ ഉയരങ്ങളിലേക്കെത്തിച്ച് കഠിനാധ്വാനത്തിന്റെയും പ്രസരിപ്പിന്റെയും ഉദാഹരണമായി മാറുകയാണ് പര്‍വീണ്‍.

 

Photo courtesy : Ashique Hassan

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.