ബിസിനസ് രംഗത്തെ വനിതാ സൂര്യോദയം

ബിസിനസ് രംഗത്തെ വനിതാ സൂര്യോദയം

_MG_6501അന്താരാഷ്ട്ര നിലവാരമുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍, അത്യാധുനിക വൈദ്യസജ്ജീകരണങ്ങള്‍, വേള്‍ഡ് ക്ലാസ് ഓപറേഷന്‍ തീയറ്ററുകള്‍, ബ്ലഡ് ബാങ്ക്, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആക്‌സിഡന്റ് ട്രോമൊകെയര്‍ യൂണിറ്റ്, യു.കെ.എ.എസ് സര്‍ടിഫൈഡ് മൈക്രോബയോളജി യൂണിറ്റ്, വിദഗ്ധ പരിശീലനം നേടിയ ഡോക്ടര്‍മാര്‍, സദാ സേവന സന്നദ്ധരായ ജീവനക്കാര്‍ എന്നിങ്ങനെ ആതുരസേവന രംഗത്ത് സണ്‍റൈസിനെ വേറിട്ടുനിര്‍ത്തുന്ന ഘടകങ്ങള്‍ ഏറെയാണ്. താക്കോല്‍ദ്വാര ശസ്ത്രക്രിയകളില്‍ ലോകത്തിലെ ഏറ്റവും വലിയ സെന്ററായി സണ്‍റൈസ് മാറിക്കഴിഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്ന് നിരവധി ഡോക്ടര്‍മാരാണ് കീഹോള്‍ സര്‍ജറിയുടെ അനന്തസാധ്യതകള്‍ പഠിക്കാനായി സണ്‍റൈസിലേക്ക് എത്തുന്നത്. ഹോസ്പിറ്റലിന്റെ ചെയര്‍മാനായ ഡോ.ഹഫീസ് റഹ്മാന്‍ ഇതിനകം ഒരുലക്ഷത്തിലധികം കീഹോള്‍ സര്‍ജറികള്‍ നടത്തിക്കഴിഞ്ഞുവെന്നതും അഭിനന്ദാര്‍ഹമാണ്.

‘രോഗികളുമായി ഇടപഴകുന്നതില്‍ ഞാന്‍ ആനന്ദം കണ്ടെത്തുന്നു. സണ്‍റൈസില്‍ അവര്‍ക്ക് മികച്ച ചികിത്സയും സുരക്ഷിതത്വവും ഉറപ്പു വരുത്താനാണ് ഞാന്‍ പരിശ്രമിക്കുന്നത്. പരാതികളുണ്ടായാല്‍ അത് പരിഹരിക്കാന്‍ എല്ലാ രീതിയിലും ഞങ്ങള്‍ ശ്രമിക്കാറുണ്ട്. മറ്റേത് രംഗത്തേക്കാളും ഒരുപാട് സംതൃപ്തി നല്‍കുന്ന മേഖലയാണിത്. രോഗം ഭേദമായി പോകുന്നവരുടെ സ്‌നേഹവും നന്ദിയുമാണ് എനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ സമ്മാനം. മാനേജിംഗ് ഡയറക്ടര്‍, ഭാര്യ, അമ്മ എന്നിങ്ങനെ എല്ലാരീതിയിലും ലഭിക്കുന്ന പിന്തുണയാണ് എന്റെ വിജയം’ – പര്‍വീണ്‍ പറയുന്നു.

പര്‍വീണിനെയും ഡോ. ഹഫീസ് റഹ്മാനെയും സംബന്ധിച്ച് സണ്‍റൈസിന്റെ വളര്‍ച്ച 11 വര്‍ഷത്തോളം നീണ്ട യാത്രയാണ്. അവര്‍ ഇരുവരും ഈ യാത്ര നന്നായി ആസ്വദിക്കുന്നു. ‘ ഇന്നത്തെ ഉയരങ്ങളിലേക്കെത്താന്‍ ഞങ്ങള്‍ രണ്ടുപേരും കഠിനമായി പരിശ്രമിച്ചു. ഇനിവരുന്ന 20 വര്‍ഷങ്ങളില്‍ 20 ഹൈടെക് ആശുപത്രികള്‍ പണിതുയര്‍ത്തണമെന്നാണ് ഞങ്ങള്‍ സ്വപ്‌നം കാണുന്നത്. കൂടാതെ ലാപ്രോസ്‌കോപിക് ചികിത്സയുടെ സാധ്യതകള്‍ ഇന്ത്യയിലും വിദേശത്തുമെല്ലാം ഗ്രാമനഗര വ്യത്യാസമില്ലാതെ എത്തിക്കണമെന്നും ഞങ്ങള്‍ ആഗ്രഹിക്കുന്നു. കാരണം ചെലവുകുറഞ്ഞതും സുതാര്യവുമായ കീഹോള്‍ സര്‍ജറികളാണ് രോഗികള്‍ ഇഷ്ടപ്പെടുന്നത്.’ അധികം രക്തം നഷ്ടപ്പെടുന്നില്ലെന്നതും രോഗം ഭേദമാകാനായി സമയം എടുക്കുന്നില്ല എന്നതും കീഹോള്‍ സര്‍ജറിയുടെ പ്രത്യേകതകളാണ്. സാധാരണ ശസ്ത്രക്രിയകളെ അപേക്ഷിച്ച് രോഗികള്‍ക്ക് വളരെ വേഗം സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താന്‍ കഴിയുന്നു എന്നതും താക്കോല്‍ദ്വാര ശസ്ത്രക്രിയയെ ജനപ്രിയമാക്കുന്നു. ഇന്‍ഫര്‍ടിലിറ്റി, ഹെര്‍ണിയ, ലാപ്രോസ്‌കോപിക് കാന്‍സര്‍ സര്‍ജറി എന്നിവയ്ക്കുള്ള സൗകര്യങ്ങള്‍ ഒരുക്കുന്ന സണ്‍റൈസ് മിനിമലി ഇന്‍വാസീവ് ശസ്ത്രക്രിയകള്‍ക്കായുള്ള ഏഷ്യയിലെ പ്രധാന കേന്ദ്രം കൂടിയാണ്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.