രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാണെന്ന് ശ്രീശാന്ത്
ന്യൂഡല്‍ഹി: രാഷ്ട്രീയ വെല്ലുവിളികള്‍ നേരിടാന്‍ തയ്യാറാണെന്ന് ക്രിക്കറ്റ് താരവും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ എസ്.ശ്രീശാന്ത്. പ്രതിസന്ധി ഘട്ടത്തില്‍ തനിക്ക് പിന്തുണ നല്‍കിയിരുന്നത് ബി.ജെ.പി നേതാക്കളാണെന്നും ശ്രീശാന്ത് പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ടാല്‍ നാടിന്റെ വികസനത്തിനുവേണ്ടി പ്രവര്‍ത്തിക്കുമെന്നും കേരളത്തിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയത്തില്‍ ഇറങ്ങിയാലും കായികരംഗത്ത് തുടരുമെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
യുവാക്കളുടെ പിന്തുണ പ്രതീക്ഷിക്കുന്നുണ്ടെന്നും കേരളത്തിന്റെ മുഖഛായ മാറ്റാന്‍ ശ്രമിക്കുമെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം മണ്ഡലത്തില്‍ നിന്നാണ് ശ്രീശാന്ത് ജനവിധി തേടുന്നത്.
Photo courtesy : Google /images may be subject to copyright