പരവൂര്‍ വെടിക്കെട്ട് അപകടം: മരണസംഖ്യ 109 ആയി ഉയര്‍ന്നു

പരവൂര്‍ വെടിക്കെട്ട് അപകടം: മരണസംഖ്യ 109 ആയി ഉയര്‍ന്നു

kollam-2-750x500പരവൂര്‍ : നാടിനെ നടുക്കിയ പരവൂര്‍ വെടിക്കെട്ട് ദുരന്തത്തില്‍ മരണസംഖ്യ 109 ആയി ഉയര്‍ന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പ്രസന്നന്‍(40), മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പള്ളിപ്പുറം സ്വദേശി വിനോദ്, കരുനാഗപ്പള്ളി സ്വദേശി വിശ്വനാഥന്‍(47) എന്നിവരാണ് മരിച്ചത്.

പരവൂര്‍ പുറ്റിംഗല്‍ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തോടനുബന്ധിച്ചു നടത്തിയ വെടിക്കെട്ടിനിടെ ഇന്നലെ പുലര്‍ച്ചെ 3.15നായിരുന്നു അപകടം ഉണ്ടായത്. 380ലധികം പേരെയാണ് ഗുരുതര പരിക്കുകളോടെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. ഇവരില്‍ പലരും അപകടനില തരണം ചെയ്തിട്ടില്ലെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.

അപകടത്തില്‍ ഗുരുതര പരുക്കേറ്റവര്‍ക്ക് വിദഗ്ദ ചികിത്സ ഒരുക്കാമെന്ന് ദുരന്തപ്രദേശം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പ് നല്‍കിയിരുന്നു. ആവശ്യമെങ്കില്‍ പരുക്കേറ്റവരെ മുംബൈയിലേക്കോ ഡല്‍ഹിയിലേക്കോ മാറ്റാമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നെങ്കിലും പലര്‍ക്കും ഗുരുതരമായി പൊള്ളലേറ്റതിനാല്‍ ആരേയും സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാനാകില്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു.

അതേസമയം ദുരന്തവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വെടിക്കെട്ടിന് നേതൃത്വം നല്‍കിയ കഴക്കൂട്ടം സ്വദേശി സുരേന്ദ്രന്റെ പടക്ക നിര്‍മാണ ശാലയില്‍ ജോലി ചെയ്തിരുന്നവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.