എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മദ്യനയത്തില്‍ മാറ്റം വരുത്തില്ല: സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: കേരളത്തില്‍ എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മദ്യനയത്തില്‍ മാറ്റം വരുത്തില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. മദ്യനയം സംബന്ധിച്ച് നടക്കുന്ന വിവാദങ്ങള്‍ക്ക് പിന്നില്‍ യുഡിഎഫ് നേതാക്കള്‍ തന്നെയാണെന്നും യെച്ചൂരി പറഞ്ഞു.
മദ്യ ഉപഭോഗം കുറച്ചുകൊണ്ടുവരാനാണ് സി.പി.ഐ.എം ശ്രമിക്കുന്നതെന്നും യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയത്തില്‍ തിരുത്തല്‍ വരുത്തുകയോ പുനഃപരിശോധിക്കുകയോ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍.ഡി.എഫിനും സിപിഎമ്മിനും വേറിട്ട മദ്യനയമില്ലെന്നും ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യനിരോധനം ഭവിഷ്യത്തുക്കള്‍ ഉണ്ടാക്കുമെന്നും മദ്യവര്‍ജ്ജനമാണ് ഇടതുപക്ഷത്തിന്റെ നയമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇടതുമുന്നണി മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മദ്യവര്‍ജ്ജന സമിതികളുമായി ചേര്‍ന്ന് മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള പരിശ്രങ്ങളാണ് ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു.
Photo Courtesy : Google/ Images may be subjected to copyright