ചിക്കന്‍ സ്റ്റീം ബോള്‍സ്
ചേരുവകള്‍
കോഴി – 1/2ക്കിലോ (ചെറിയ കഷണങ്ങളാക്കിയത്)
ഉപ്പ് – പാകത്തിന്
വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് – 1 ടീസ്പൂണ്‍
അരിപ്പൊടി – ഒരു കപ്പ്
വെള്ളം – പാകത്തിന്
പച്ചമുളക് – 1 ടീസ്പൂണ്‍ ( പൊടിയായി അരിഞ്ഞത്)
തക്കാളി – 3
സവാള – 1
മുളകുപൊടി – 1 ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
കടുക് – ഒരു നുള്ള്
കറിവേപ്പില – 2 ഇതള്‍
വെളിച്ചെണ്ണ – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചൂടുവെള്ളത്തില്‍ തക്കാളിയിട്ട് തൊലി കളഞ്ഞ് ചൂടാറിയ ശേഷം മിക്സിയില്‍ അരയ്ക്കുക. സവാളയും അരച്ച് മാറ്റിവെക്കുക. ചീനച്ചട്ടി ചൂടാകുമ്പോള്‍ കടുക്, കറിവേപ്പില താളിച്ച് ഇതില്‍ അരച്ച സവാളയും തക്കാളിയും ചേര്‍ത്ത് വെള്ളം വറ്റുമ്പോള്‍ ബാക്കി മുളകുപൊടി, മല്ലിപ്പൊടി എന്നിവ ചേര്‍ത്ത് മൂപ്പിക്കുക. വെളുത്തുള്ളി ഇഞ്ചി പേസ്റ്റും ഉപ്പും ചേര്‍ത്ത് കട്ടയില്ലാതെ ഇളക്കി വാങ്ങിവെക്കുക. ഇതില്‍ കോഴിയിറച്ചി, പൊടിയായി അരിഞ്ഞ ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്ത് കുഴയ്ക്കുക. ഇത് ചെറിയ ഉരുളകളാക്കിയശേഷം തക്കാളി ചട്നി നിറച്ച് അടയ്ക്കാം. വട്ടയിലയില്‍ പണക്കിഴി പോലെ പൊതിഞ്ഞ് വാഴനാര് കൊണ്ടുകെട്ടി അപ്പച്ചെമ്പില്‍ ആവി കയറ്റി വേവിച്ചെടുക്കാം.
Photo Courtesy : Google/ images may be subject to copyright