മദ്യ ലോബികള്‍ക്ക് മുന്നില്‍ യു.ഡി.എഫ് മുട്ടുമടക്കില്ല: ഉമ്മന്‍ ചാണ്ടി
കോഴിക്കോട്: മദ്യലോബികള്‍ക്ക് മുന്നില്‍ യു.ഡി.എഫ് മുട്ടുമടക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യനയത്തില്‍ നിന്നും പിന്നോട്ടില്ലെന്നും പൂര്‍ണമായ മദ്യ നിരോധനമാണ് യു.ഡി.എഫ് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബാറുകള്‍ പൂട്ടിയതിനാല്‍ നഷ്ടത്തിലായ മദ്യ ലോബികളാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് പിന്നിലെന്നും ബാറുകള്‍ പൂട്ടിയത് വഴി വലിയ വിലയാണ് സര്‍ക്കാരിന് കൊടുക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഘട്ടം ഘട്ടമായി മദ്യം നിരോധിക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മദ്യനയത്തില്‍ എല്‍.ഡി.എഫ് നിലപാട് ഇരട്ടത്താപ്പാണെന്നും യു.ഡി.എഫിന്റേത് വ്യക്തവും പ്രായോഗികവുമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അടച്ചുപൂട്ടിയ ബാറുകള്‍ തുറന്നു നല്‍കാമെന്ന് എല്‍.ഡി.എഫ് മദ്യലോബികള്‍ക്ക് വാക്ക് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.
Photo Courtesy : Google/ images may be subject to copyright