ഭാരത് മാതാ കീ ജയ് വിളിക്കുന്നത് രാഷ്ട്രത്തിനു വേണ്ടിയാണെന്ന് ബാബാ രാംദേവ്

ഭാരത് മാതാ കീ ജയ് വിളിക്കുന്നത് രാഷ്ട്രത്തിനു വേണ്ടിയാണെന്ന് ബാബാ രാംദേവ്

Ramdev_praises_5926കോഴിക്കോട്: ഭാരത് മാതാ കീ ജയ് വിളിക്കുന്നത് രാഷ്ട്രത്തിനു വേണ്ടിയാണെന്ന് ബാബാ രാംദേവ്. ഇത് ഏതെങ്കിലും മതത്തിനുവേണ്ടിയല്ലെന്നും മുസ്ലിം, ഹിന്ദു, ക്രിസ്ത്യന്‍ തുടങ്ങി എല്ലാ മതക്കാരും വിളിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. ജാതി മത വിശ്വാസങ്ങള്‍ക്കതീതമായി എല്ലാവരും ഭാരത് മാതാ കീ ജയ് വിളിക്കുന്ന നാടാക്കി ഇന്ത്യയെ മാറ്റണമെന്നും ഹിന്ദുസ്ഥാനില്‍ ജീവിച്ച എല്ലാവരും ഹിന്ദുക്കളായിരുന്നു എന്ന് അംഗീകരിക്കാനും തയ്യാറാവണമെന്നും ബാബാ രാംദേവ് വ്യക്തമാക്കി. കോഴിക്കോട് കടപ്പുറത്ത് നടന്ന മഹാഭാരതം ധര്‍മരക്ഷാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ബഹുരാഷ്ട്ര കുത്തക കമ്പനികളുടെ തേര്‍വാഴ്ച അവസാനിപ്പിച്ച് സ്വദേശി വസ്തുക്കളുടെ പ്രചാരണത്തിന് പ്രാധാന്യം നല്‍കണമെന്നും കച്ചവട താല്‍പര്യം കൊണ്ടല്ല സ്വദേശവസ്തുക്കളുടെ പ്രചാരണത്തിനു വേണ്ടിയാണ് താന്‍ ശ്രമിക്കുന്നതെന്നും ബാബാ രാംദേവ് കൂട്ടിച്ചേര്‍ത്തു. ഹിന്ദുക്കള്‍ സംഘടിച്ചില്ലെങ്കില്‍ രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.