മദ്യനിരോധനം ഭവിഷ്യത്തുക്കള്‍ ഉണ്ടാക്കും: പിണറായി വിജയന്‍

മദ്യനിരോധനം ഭവിഷ്യത്തുക്കള്‍ ഉണ്ടാക്കും: പിണറായി വിജയന്‍

pinarayiകണ്ണൂര്‍: മദ്യനിരോധനം ഭവിഷ്യത്തുക്കള്‍ ഉണ്ടാക്കുമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. മദ്യവര്‍ജ്ജനമാണ് ഇടതുപക്ഷത്തിന്റെ നയമെന്നും മദ്യനിരോധനം പ്രായോഗികമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടതുമുന്നണി മദ്യത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും മദ്യവര്‍ജ്ജന സമിതികളുമായി ചേര്‍ന്ന് മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള പരിശ്രങ്ങളാണ് ലക്ഷ്യമിടുന്നതെന്നും പിണറായി പറഞ്ഞു. മദ്യം നിരോധിച്ചാല്‍ സംസ്ഥാനത്ത് കള്ളവാറ്റ് വ്യാപകമാകുമെന്നും മദ്യനിരോധനം സംബന്ധിച്ച് വി.എം സുധീരന്‍ പറയുന്ന കാര്യങ്ങള്‍ ആളെ പറ്റിക്കാനുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഴിമതിയില്‍ മുങ്ങിനില്‍ക്കുകയാണെന്നും പിണറായി പറഞ്ഞു.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.