സരിതയ്ക്ക് കത്തുകള്‍ എഴുതിക്കൊടുക്കുന്നത് ഗണേഷ് കുമാറാണെന്ന് ജഗദീഷ്

സരിതയ്ക്ക് കത്തുകള്‍ എഴുതിക്കൊടുക്കുന്നത് ഗണേഷ് കുമാറാണെന്ന് ജഗദീഷ്

Jagadeesh-Stills-(14)2785പത്തനാപുരം: സരിത.എസ്.നായര്‍ക്ക് കത്തുകള്‍ എഴുതിക്കൊടുക്കുന്നത് ഗണേഷ് കുമാറാണെന്ന് പത്തനാപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും നടനുമായ ജഗദീഷ്. തന്റെ സുഹൃത്തിന്റെ കൈപ്പട നന്നായിട്ട് അറിയാമെന്നും ആ കൈപ്പട ഇവിടെ ചിലവാകില്ലെന്നും ജഗദീഷ് പറഞ്ഞു.

ഗണേഷ് കുമാര്‍ ഒരുകാലത്ത് തന്റെ അടുത്ത സുഹൃത്തായിരുന്നുവെന്നും ഇപ്പോള്‍ വഴിവിട്ട ജീവിതം നയിക്കുന്ന അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലെന്നും ജഗദീഷ് വ്യക്തമാക്കി. യു.ഡി.എഫിനെതിരെ ഗണേഷ് ഉപയോഗിക്കുന്ന സ്‌ഫോടകവസ്തു ഓരോ ദിവസവും ഓരോ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പത്തനാപുരത്ത് യുഡി എഫ് പ്രവര്‍ത്തകര്‍ നല്‍കിയ സ്വീകരണത്തിലാണ് ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. പത്തനാപുരത്ത് ഇടതുപക്ഷത്തിനുവേണ്ടി ജനവിധി തേടുന്ന സ്ഥാനാര്‍ത്ഥിയാണ് ഗണേഷ്‌കുമാര്‍.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.