സരിത.എസ്.നായര്‍ക്ക് വിശ്വാസ്യതയില്ല: ഹൈക്കോടതി

സരിത.എസ്.നായര്‍ക്ക് വിശ്വാസ്യതയില്ല: ഹൈക്കോടതി

saritha-story_650_050314090134കൊച്ചി: സരിത.എസ്.നായര്‍ക്ക് വിശ്വാസ്യതയില്ലെന്ന് ഹൈക്കോടതി. തിരഞ്ഞെടുപ്പ് കാലത്താണ് സരിത മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി രംഗത്തുവന്നതെന്നും രാഷ്ട്രീയക്കളിയില്‍ കോടതിക്ക് താല്പര്യമില്ലെന്നും ജസ്റ്റിസ് ബി. കമാല്‍ പാഷ വ്യക്തമാക്കി.

അതേസമയം സരിതയുടെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി രംഗത്തെത്തി. സരിത നായരുടെ ആരോപണവും യാഥാര്‍ത്ഥ്യവും രണ്ടും രണ്ടാണെന്നും ആരോപണത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സരിത എഴുതിയെന്നു പറയുന്ന കത്ത് പലതവണ ചര്‍ച്ച ചെയ്തതാണെന്നും അപ്പോഴൊന്നും തന്റെ പേര് ഉയര്‍ന്നുവന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സരിതയുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഉമ്മന്‍ ചാണ്ടി രാജിവെക്കണമെന്നും മുഖ്യമന്ത്രിക്കെതിരെ നേരത്തെയും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മാധ്യമങ്ങളെ അറിയിച്ചു.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.