ശ്രീശാന്തിന്റെ നായികയായി നിക്കി ഗല്‍റാനി
ക്രിക്കറ്റിന്റെ കഥ പറഞ്ഞ 1983യിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നിക്കി ഗല്‍റാനി നായികയാവുന്ന പുതിയ ചിത്രമാണ് ടീം 5. ക്രിക്കറ്റ് താരവും ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ ശ്രീശാന്താണ് ചിത്രത്തില്‍ നായകനായെത്തുന്നത്.
സുരേഷ് ഗോവിന്ദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു ബൈക്ക് റേസറുടെ വേഷമാണ് ശ്രീശാന്ത് അവതരിപ്പിക്കുന്നത്. അയാളുടെ കാമുകിയായ ഐറിന് എന്ന മോഡേണ്‍ പെണ്‍കുട്ടിയായാണ് നിക്കി ചിത്രത്തിലെത്തുന്നത്.
ശ്രീശാന്തിന്റെ ആദ്യ ചിത്രത്തില്‍ നായികയാവുന്നതിന്റെ സന്തോഷത്തിലാണ് നിക്കി. ‘ എന്റെ സഹോദരി സഞ്ജനയുടെ നല്ലൊരു സുഹൃത്താണ് ശ്രീ. എനിക്ക് അദ്ദേഹത്തെ ചെറുപ്പം മുതലേ അറിയാം. ശ്രീക്കൊപ്പം അഭിനയിക്കാന്‍ കഴിയുന്നത് തികച്ചും ഭാഗ്യമാണ്’ നിക്കി പറയുന്നു.
ബൈക്ക് റേസിങ്ങും സാഹസികതയും കോര്‍ത്തിണക്കിയാണ് ‘ടീം 5’ ഒരുക്കുന്നത്.
Photo courtesy : Google /images may be subject to copyright