ഒറ്റക്കെട്ടായി നിന്നാല്‍ യു.ഡി.എഫിന് ഭരണത്തുടര്‍ച്ച: ഉമ്മന്‍ ചാണ്ടി

ഒറ്റക്കെട്ടായി നിന്നാല്‍ യു.ഡി.എഫിന് ഭരണത്തുടര്‍ച്ച: ഉമ്മന്‍ ചാണ്ടി

oomen_chandy_8466f_0-1423052453തിരുവനന്തപുരം: ഒറ്റക്കെട്ടായി നിന്നാല്‍ യു.ഡി.എഫിന് ഭരണത്തുടര്‍ച്ചയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അഞ്ചുവര്‍ഷത്തെ ഭരണത്തിന് ജനങ്ങള്‍ നല്‍കുന്ന പ്രോഗ്രസ് റിപ്പോര്‍ട്ടാണ് ഈ തെരഞ്ഞെടുപ്പെന്നും തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ ഫലവത്താകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരുടെയും സമ്മര്‍ദത്തിന് മുന്നില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വഴങ്ങുകയില്ലെന്നും എല്ലാവരുടെയും അഭിപ്രായം പരിഗണിച്ചശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് മുന്‍കാലങ്ങളെ അപേക്ഷിച്ച് തര്‍ക്കങ്ങളില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ മാധ്യമങ്ങളെ അറിയിച്ചു. ഹൈക്കമാന്‍ഡിന്റെ തീരുമാനം പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും എന്നാല്‍ ഇത് ആരുടേയും ജയമോ പരാജയമോ അല്ലെന്നും സുധീരന്‍ പറഞ്ഞു.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.