കേരളം ഇനിയും വെന്തുരുകും: ഒന്നു മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് വര്‍ധിക്കാന്‍ സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ ഇനി ഒന്നു മുതല്‍ മൂന്ന് ഡിഗ്രി വരെ ചൂട് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എല്‍നിനോ പ്രതിഭാസം തുടരുന്നതും അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചുടുകാറ്റ് വീശുന്നതും മൂലമാണ് താപനില ഉയരുന്നതെന്നും അവര്‍ വ്യക്തമാക്കി. പാലക്കാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഇത്തവണ കനത്ത ചൂട് അനുഭവപ്പെട്ടത്. പാലക്കാടാണ് ഉയര്‍ന്ന ചൂട് (39.2 ഡിഗ്രി സെല്‍ഷ്യസ്) അനുഭവപ്പെട്ടത്. മാര്‍ച്ച് മുതല്‍ ഏപ്രില്‍വരെ സംസ്ഥാനത്ത് 28 ശതമാനം മഴയുടെ കുറവാണ് ഉണ്ടായതെന്നും 32.9 മില്ലി മീറ്റര്‍ മഴയ്ക്ക് പകരം 23.3 മീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്തതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചൂട് കടുത്തതോടെ വൈദ്യുതി ഉപയോഗത്തിലും വന്‍ വര്‍ധനവാണുണ്ടായത്. ഈ നില തുടര്‍ന്നാല്‍ വൈദ്യുതിക്ഷാമവും രൂക്ഷമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
Photo courtesy : Google /images may be subject to copyright