നീലക്കടലിന്റെ വിസ്മയമൊരുക്കി ലക്ഷദ്വീപ്

നീലക്കടലിന്റെ വിസ്മയമൊരുക്കി ലക്ഷദ്വീപ്

SRF1112P_GOT, Lakshadweep

നീലക്കടലിന്റെ മര്‍മ്മരം നിങ്ങളെ മാടിവിളിക്കുന്നു- ഇതാണ് ലക്ഷദ്വീപ്. കടലാണ് ഈ ദ്വീപസമൂഹത്തിന്റെ മുഖ്യആകര്‍ഷണവും തനിമയും. 36 ദ്വീപുകളും ഒട്ടേറെ ചെറുദ്വീപുകളും നിറഞ്ഞതാണ് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള കേന്ദ്രഭരണപ്രദേശമായ ലക്ഷദ്വീപ്. ഇതില്‍ പത്തോ പതിനൊന്നോ ദ്വീപുകളില്‍ മാത്രമേ ആള്‍താമസമുള്ളൂ. അഗത്തി, ആന്‍ഡ്രോട്ട്, അമിനി, ചെട്‌ലാട്, ബിട്ര, കാല്‍പെനി, കാഡ്മാട്ട്, കവരത്തി, മിനികോയ്, കില്‍ത്താന്‍ എന്നീ ദ്വീപുകളിലും ഒരു ടൂറിസം കമ്പനിയുടെ അധീനതയിലുള്ള മറ്റൊരു ദ്വീപിലും മാത്രമാണ് ആളുകള്‍ താമസിക്കുന്നത്.
ഈ പ്രദേശത്തുള്ളവര്‍ സംസാരിക്കുന്ന ഭാഷ മലയാളവും മാഹിയുമാണ്. പക്ഷെ ഭാഷയുടെ ഉച്ചാരണവും സംഭാഷണരീതിയും വ്യത്യസ്തമാണ്. പണ്ടെങ്ങോ നടന്ന ഒരു ഉഗ്രന്‍ അഗ്നിപര്‍വ്വതസ്‌ഫോടനത്തിലാണ് ലക്ഷദ്വീപ് പിറന്നതെന്ന് ഒരു കഥയുണ്ട്. ചരിത്രത്തിന്റെ താളുകള്‍ മറിച്ചാല്‍, പുരാതന കാലം മുതലേ ഇവിടേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്കുള്ളതായി കാണാം. ആദ്യ സഞ്ചാരികളില്‍ ചിലര്‍ ലക്ഷദ്വീപിനെ അജ്ഞാതദ്വീപുകളുടെ കൂട്ടമെന്ന് ചരിത്രപുസ്തകങ്ങളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീട് മുസ്ലീം മിഷനറിമാര്‍ ഇവിടെയെത്തുകയും ഇസ്ലാം മതം പ്രചരിപ്പിക്കുകയും ചെയ്തു. ഒട്ടേറെ തദ്ദേശീയര്‍ അങ്ങനെ ഇസ്ലാം മതം സ്വീകരിക്കുകയുണ്ടായി.

മധ്യകാലഘട്ടത്തില്‍ ചോളന്മാരാണ് ഈ പ്രദേശം ഭരിച്ചിരുന്നത്. പിന്നീട് 1498ല്‍ പോര്‍ച്ചുഗീസുകാര്‍ ഈ സ്ഥലം പിടിച്ചെടുക്കുകയും അവരുടെ ഭരണം സ്ഥാപിക്കുകയും ചെയ്തു. പണ്ടുകാലത്തെ ഒരു കരുത്തുറ്റ മുസ്ലിം കുടുംബമായ അറയ്ക്കല്‍ കുടുംബം പോര്‍ച്ചുഗീസുകാരില്‍ നിന്നും ഭരണം പിടിച്ചെടുത്തു. അധികം വൈകാതെ ഇവിടെയെത്തിയ ടിപ്പു സുല്‍ത്താന്‍ അറയ്ക്കല്‍ കുടുംബത്തെ തോല്‍പ്പിക്കുകയും അധികാരം പിടിച്ചെടുക്കുകയും ചെയ്തു. ടിപ്പു സുല്‍ത്താന്റെ കാലശേഷം ബ്രിട്ടീഷുകാര്‍ ലക്ഷദ്വീപ് ഭരിച്ചു. സ്വാതന്ത്ര്യാനന്തരം, 1956ല്‍ ഇവിടെ ഇന്ത്യന്‍ സര്‍ക്കാര്‍ കേന്ദ്രഭരണം ഏര്‍പ്പെടുത്തുകയായിരുന്നു.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.