മാനേജ്‌മെന്റ് വൈദഗ്ധ്യങ്ങള്‍ പകര്‍ന്നു നല്‍കി ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ സെമിനാര്‍

മാനേജ്‌മെന്റ് വൈദഗ്ധ്യങ്ങള്‍ പകര്‍ന്നു നല്‍കി ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ സെമിനാര്‍

TMA press newsതൃശ്ശൂര്‍: ഓള്‍ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ യുവ ശാക്തീകരണ പദ്ധതിയുടെ ഭാഗമായി യുവ മാനേജ്‌മെന്റ് പ്രൊഫഷണലുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തൃശ്ശൂര്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. തൃശ്ശൂര്‍ ജില്ലയിലെ വിവിധ കോളേജുകളില്‍ നിന്ന് 1400ല്‍ പരം വിദ്യാര്‍ത്ഥികളാണ് സെമിനാറില്‍ പങ്കെടുത്തത്.

എ.ഐ.എം.എയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നതെന്ന് എ.ഐ.എം.എ ഡയറക്ടര്‍ സഞ്ജയ് ഗ്രോവര്‍ ആശംസാപ്രസംഗത്തില്‍ അറിയിച്ചു. കര്‍ണ്ണാടക ലോകായുക്തയും ഇന്ത്യയുടെ സോളിസിറ്റര്‍ ജനറലുമായിരുന്ന മുന്‍ സുപ്രീംകോടതി ജസ്റ്റിസ് എന്‍. സന്തോഷ് ഹെഗ്‌ഡേ, പെപ്‌സികോ ഇന്ത്യയുടെ ചെയര്‍മാനും സി.ഇ.ഒയുമായ ഡി.ശിവകുമാര്‍, വെറ്ററന്‍ ഡിപ്ലോമാറ്റ് അംബാസിഡര്‍ ദീപക് വോറ, എന്‍.ഐ.ഐ.ടിയുടെ മാനേജിംഗ് ഡയറക്ടറും വൈസ് ചെയര്‍മാനുമായ വിജയ് തഡാനി എന്നിവരാണ് ക്ലാസ്സുകള്‍ നയിച്ചത്.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.