എല്‍.ഡി.എഫിന്റെ നയമായ മദ്യവര്‍ജനം സാരോപദേശം മാത്രമാണെന്ന് ഉമ്മന്‍ ചാണ്ടി

എല്‍.ഡി.എഫിന്റെ നയമായ മദ്യവര്‍ജനം സാരോപദേശം മാത്രമാണെന്ന് ഉമ്മന്‍ ചാണ്ടി

oommenതൃശൂര്‍: എല്‍.ഡി.എഫിന്റെ നയമായ മദ്യവര്‍ജനം സാരോപദേശം മാത്രമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മദ്യനയത്തില്‍ യുഡിഎഫിന്റെ തന്റേടം ഇടതുപക്ഷത്തിനില്ലെന്നും വിഷയത്തില്‍ എല്‍.ഡി.എഫ് ഇപ്പോഴും പല തട്ടിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബാറുടമകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ഇടതുപക്ഷത്തിന്റേതെന്നും ചവറയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ബാറുടമയാണെന്നും ഉമ്മന്‍ താണ്ടി വ്യക്തമാക്കി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് കൊടുത്തതിലൂടെ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ മേല്‍ക്കൈ കുറഞ്ഞിട്ടില്ല. മദ്യനയത്തില്‍ യുഡിഎഫിന്റെ നിലപാട് വ്യക്തമാണെന്നും അടച്ചിട്ട ഒരു ബാറും ഇനി തുറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് കടുത്ത നിബന്ധനകള്‍ കൊണ്ടുവന്നിട്ടുണ്ടെന്നും കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന് ഈ വിഷയത്തില്‍ കൂടുതല്‍ ജാഗ്രതയുള്ളത് നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച പരിപായിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.