പുതിയ സൂപ്പര്‍ബ്: സ്‌കോഡയുടെ ആഢംബര കാര്‍

പുതിയ സൂപ്പര്‍ബ്: സ്‌കോഡയുടെ ആഢംബര കാര്‍

new-skoda-superb-827_827x510_81449592979അംഗീകാരങ്ങളില്‍ മയങ്ങാന്‍ സ്‌കോഡ ഇഷ്ടപ്പെടുന്നില്ല. എല്ലാവരും വാഴ്ത്തിയ ഒക്ടേവിയയ്ക്ക് ശേഷം സ്‌കോഡ ഇതാ സൂപ്പര്‍ബുമായി എത്തിയിരിക്കുന്നു. എല്ലാ അര്‍ത്ഥത്തിലും ഒരു ആഢംബരകാര്‍ ആണിത്. മെഴ്‌സിഡിസും ബി.എം.ഡബ്ല്യുവും ആവശ്യമില്ലാത്തവര്‍ക്ക് സൂപ്പര്‍ബ് തീര്‍ച്ചയായും നല്ലൊരു ചോയ്‌സ് ആയിരിക്കും.

എല്ലാവരും അതിശയിക്കുന്ന ഒരു മികച്ച ബ്രാന്‍ഡ് കയ്യിലുണ്ടായിരിക്കണമെന്നതില്‍ അഭിമാനം കൊള്ളുന്ന, അതിന് വേണ്ടി എന്തുവില കൊടുക്കാനും തയ്യാറുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് ഔഡി എ3, മെഴ്‌സിഡിസ് സി.എല്‍.എ എന്നീ കാറുകള്‍. എന്നാല്‍ സൂപ്പര്‍ബ് ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. നിങ്ങള്‍ ഇവിടെ ഔഡി എ3യുടെ വില നല്‍കുന്നു, പക്ഷെ ലഭിക്കുന്നത് ഔഡി എ6ന്റെ സൗകര്യങ്ങള്‍- അതാണ് സൂപ്പര്‍ബ്. അത് നേരത്തെ പറഞ്ഞതുപോലെ ആഢംബരകാറിന്റെ ബാഡ്ജണിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇണങ്ങണമെന്നില്ല.

നേരത്തെ ഇറങ്ങിയ സൂപ്പര്‍ബിന്റെ മുഖംമിനുക്കലല്ല പുതിയ സൂപ്പര്‍ബ്. പുതിയ എം.ക്യു.ബി അടിത്തറയില്‍ ഒരുക്കിയ പുതിയ കാര്‍ ആണിത്. പുതിയ ഒക്ടേവിയ പോലെ. 28എംഎം കൂടുതല്‍ നീളവും 47 എംഎം കൂടുതല്‍ വീതിയും പുതിയ സൂപ്പര്‍ബിനുണ്ട്. 80എംഎം ആണ് വീല്‍ബേസ്. പഴയ സൂപ്പര്‍ബിനേക്കാള്‍ 75കിലോ ഭാരം കുറവാണ്. കൂടുതല്‍ മെലിഞ്ഞുസുന്ദരനുമായിരിക്കുന്നു ഈ സൂപ്പര്‍ബ്.

മുന്‍ഭാഗത്തെ ഷേയ്പ്പ് ഷാര്‍പ് ആണ്. ഹെഡ്‌ലാമ്പുകള്‍ കൊത്തിയെടുത്തതുപോലയുള്ള ഡിസൈന്‍ ആണ്. ഗ്രില്ലും മികച്ചതാണ്. ബോണറ്റ് എല്ലാം കൂടി ഒരേയൊരു ഡിസൈന്റെ തുടര്‍ച്ചയായി അനുഭവപ്പെടും. ഹെഡ് ലാമ്പിനുള്ളില്‍ ക്രിസ്റ്റല്‍ വിശദാംശങ്ങള്‍ സുന്ദരമാണ്. ഇതിന് ചെക്കോസ്ലോവാക്യയിലെ പുരാതന ഗ്ലാസ് നിര്‍മ്മാണ വൈദഗ്ധ്യത്തെ വാഴ്ത്തിപ്പറയേണ്ടിവരും. ഒക്ടേവിയയ്ക്ക് സമാനമാണ് കാറിന്റെ രൂപരേഖ. അതുകൊണ്ട് തന്നെ സൂപ്പര്‍ബിന് ഒരു കൂപ്പെയുടേതുപോലുള്ള രൂപമാണ്. പിന്നിലേത് ഒഴുകിയിറങ്ങുന്നതുപോലെയുള്ള ഗ്ലാസ് ആണ്. ടെയ്ല്‍ ലാമ്പുകള്‍ മുന്‍പിലെ ലൈറ്റുകള്‍ പോലെ മനോഹരമാണ്. ഭംഗിയേറ്റാന്‍ ക്രോമിന്റെ ടച്ചുകള്‍ കാറില്‍ ഉടനീളം കാണാം. കുലീനവും കാലാതീതവുമായ ഡിസൈന്‍ ആണിത്. അത് എല്ലാവരെയും ആകര്‍ഷിക്കും.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.