കോണ്‍ഗ്രസില്‍ ഗ്രൂപ്പുവഴക്കിന്റെ കാലം അവസാനിച്ചുവെന്ന് രമേശ് ചെന്നിത്തല

കോണ്‍ഗ്രസില്‍ ഗ്രൂപ്പുവഴക്കിന്റെ കാലം അവസാനിച്ചുവെന്ന് രമേശ് ചെന്നിത്തല

ramesh-chennithalaതിരുവനന്തപുരം: കോണ്‍ഗ്രസില്‍ ഗ്രൂപ്പുവഴക്കിന്റെ കാലം അവസാനിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ട്ടി കൂടുതല്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഒരുമിച്ച് കൊണ്ടുപോവുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെടാതിരുന്നത് പ്രവര്‍ത്തകര്‍ക്ക് പുതിയ സന്ദേശമാണ് നല്‍കിയത്. നിയമസഭാതെരഞ്ഞെടുപ്പിലെ പരാജയകാരണങ്ങള്‍ കണ്ടെത്തി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും നഷ്ടപ്രതാപം വീണ്ടെടുക്കുമെന്നും ചെന്നിത്തല വ്ിശദമാക്കി.

പിണറായി സര്‍ക്കാരിനെ വിലയിരുത്താനായിട്ടില്ലെന്നും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാട് മാറ്റം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. അതിരപ്പിള്ളി വിഷയത്തില്‍ ഇടതുപക്ഷത്തിനുള്ളില്‍ തന്നെ അഭിപ്രായ ഭിന്നതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.