ഡോ.ജി.പി.സി നായര്‍: ദി ട്രെന്റ് സെറ്റര്‍

ഡോ.ജി.പി.സി നായര്‍: ദി ട്രെന്റ് സെറ്റര്‍

yt2അന്ന് കൊട്ടാരക്കരയില്‍ നിന്നും കൊച്ചിയിലേക്ക് എത്തുവാന്‍ ഒരു ദിവസം വേണം. ഇന്ന് മണിക്കൂറുകള്‍ മാത്രം മതിയാവും. കൊട്ടാരക്കരയിലെ തേവന്നൂരിലുള്ള കണ്ണങ്കരവീടും വിശാലമായ പറമ്പും വഴിയോരങ്ങളും വയലേലകളും ഇന്നും കാലത്തിന് കീഴടങ്ങാതെ അതേ തനിമയും കുലീനതയും നിലനിര്‍ത്തുന്ന കേരളത്തിലെ അപൂര്‍വ്വം ഗ്രാമപ്രദേശങ്ങളിലൊന്നാണ്. എല്ലാ ഓണക്കാലത്തും കൊച്ചിയില്‍ നിന്ന് ഡോ.ജി.പി.സി നായര്‍ സ്വന്തം തറവാട്ടിലേക്ക് യാത്ര പുറപ്പെടും. തേവന്നൂരിലെ വലിയ ആല്‍മരച്ചോട്ടിലെ തണലില്‍ ഒത്തുകൂടുന്ന ആ ദിവസങ്ങളില്‍ ഡോ.നായര്‍ കൊച്ചിക്കാരനല്ലാതെയാവും. നാല് പതിറ്റാണ്ടുകള്‍ പിന്നിട്ട എസ്.സി.എം.എസ് വിദ്യാഭ്യാസഗ്രൂപ്പിന്റെ അമരക്കാരന് തേവന്നൂരിലെ വീട്ടുമുറ്റം മൃതസഞ്ജീവനിയാണ്. ഇത്രയും കാലവും നിരവധി തട്ടകങ്ങളില്‍ പട നയിക്കുവാന്‍ ചങ്കുറപ്പ് നല്‍കിയ ഊര്‍ജസ്രോതസ്സാണ്.

വിജയങ്ങളും പരാജയങ്ങളുമില്ലാത്ത ബാല്യ, കൗമാരങ്ങള്‍ക്കുശേഷം ജീവിതപരീക്ഷകളുടെ യുദ്ധകാണ്ഡമായ യൗവ്വനത്തിന്റെ വെല്ലുവിളികളില്‍ അമ്പേ പരാജയപ്പെട്ട കാലത്തും ജി.പി.സിയുടെ നിശ്ചയദാര്‍ഢ്യം ലക്ഷ്യം തെറ്റാതെ അമ്പ് തൊടുക്കുന്ന അര്‍ജുനന് സമമാണ്.

പത്രപ്രവര്‍ത്തനത്തിലും പബ്ലിക് റിലേഷന്‍സ്-അഡ്വര്‍ടൈസ്‌മെന്റ് എന്നീ മേഖലകളിലും നാഗ്പൂര്‍ യുണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം, കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാനേജ്‌മെന്റില്‍ ബിരുദാനന്തര ഡിപ്ലോമ, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ നിന്നും മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ബിരുദം, അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് ലോസ് ഏയ്ഞ്ചല്‍സില്‍ നിന്നും പി.എച്.ഡി ബിരുദം എന്നിവ കരസ്ഥമാക്കിയ ഡോ.നായര്‍ തന്റെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ക്ക് 1976ല്‍ ഹരിശ്രീ കുറിച്ചത് സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് (എസ്.സി.എം.എസ്) എന്ന സ്ഥാപനത്തിലൂടെയാണ്. അങ്ങനെയാണ് മാധ്യമപ്രവര്‍ത്തനം സ്വപ്‌നം കണ്ടിരുന്ന അന്നത്തെ യുവജേണലിസ്റ്റുകളുടെ പ്രിയപ്പെട്ട ക്യാംപസിന് ആരംഭം കുറിച്ചത്. ഇന്ന് കേരളത്തിലും ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള നിരവധി സ്ഥാപനങ്ങളിലെ പ്രഗത്ഭരും പ്രശസ്തരുമായ മാധ്യമപ്രതിനിധികള്‍ മാറ്റുരച്ച എസ്.സി.എം.എസ് ക്യാംപസിലെ പി.ജി.ഡി.എം പ്രോഗ്രാമിലൂടെയും എം.ബി.എ, എം.സി.എ കോഴ്‌സുകളിലൂടെയും ജീവിതവിജയം നേടിയ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇന്ന് അന്തര്‍ദേശീയ തലത്തിലുള്ള പ്രസ്ഥാനങ്ങളുടെ അമരക്കാരാണ്. ഒപ്പം വ്യവസായ വാണിജ്യരംഗങ്ങളില്‍ മികച്ച സംരംഭകരായവര്‍ വേറെയും.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.