ഡോ.ജി.പി.സി നായര്‍: ദി ട്രെന്റ് സെറ്റര്‍

ഡോ.ജി.പി.സി നായര്‍: ദി ട്രെന്റ് സെറ്റര്‍

ytകൊച്ചിയിലെ കളമശ്ശേരിയിലെ എസ്.സി.എം.എസ് മെയിന്‍ ക്യാംപസില്‍ പി.ജി.ഡി.എം, എം.ബി.എ, എം.സി.എ, ഡ്യുവല്‍ എം.സി.എ എന്നിവയ്ക്ക് പുറമേ ബി.കോം പ്രോഗ്രാമുകളും ആരംഭിക്കുവാന്‍ കഴിഞ്ഞത് ഡോ.നായരുടെ ദീര്‍ഘ വീക്ഷണത്തിലൂടെയുള്ള നേതൃപാടവത്തിന്റെ വ്യക്തിമുദ്രയാണ്.

കോര്‍പറേറ്റ് ലോകത്തെ വന്‍അവസരങ്ങള്‍ കൈപ്പിടിയിലാക്കുവാന്‍ ഗുണമേ•യുള്ള വിദ്യാഭ്യാസരീതികൊണ്ടേ സാധിക്കൂ എന്ന ഉറച്ച വിശ്വാസത്തോടെ ക്വാളിറ്റി എഡ്യുക്കേഷന്‍ യുവതലമുറയുടെ അവകാശമാക്കി മാറ്റിയതാണ്, ആഗോളതലത്തില്‍ എസ്.സി.എം.എസ് എന്ന ബ്രാന്റിന്റെ സ്വീകാര്യത. ബിസിനസ് സ്‌കൂള്‍ എന്ന നൂതനാശയത്തെ വന്‍കിടകമ്പനികള്‍ പ്രോത്സാഹിപ്പിച്ചതുമൂലം പഠനം പൂര്‍ത്തിയാക്കുന്ന വേളയില്‍തന്നെ പ്ലേസ്‌മെന്റിലൂടെ തൊഴില്‍ ഭദ്രത ഉറപ്പിക്കുവാന്‍ എസ്.സി.എം.എസിലെ കുട്ടികള്‍ക്ക് കഴിയുന്നു.ഇതുമൂലം എസ്.സി.എം.എസിലെ മാനേജ്‌മെന്റ് പ്രോഗ്രാമുകളുടെ ഭദ്രത മാതാപിതാക്കള്‍ക്കും ബോധ്യമായി. അങ്ങനെ ആഗോള റാങ്കിങ്ങില്‍ ഇടം നേടിയ ഇന്ത്യന്‍ ബിസിനസ് സ്‌കൂളായി എസ്.സി.എം.എസ്.

കേരളത്തിലെ എഞ്ചിനീയറിംഗ് വിദ്യാഭ്യാസ മേഖലയില്‍ കാലോചിതമായ മാറ്റങ്ങളിലൂടെയുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ കഴിഞ്ഞപ്പോള്‍ അത് നമ്മുടെ ഗ്രാമപ്രദേശങ്ങളിലുള്ള പ്രതിഭാശാലികളായ യുവാക്കളെ എഞ്ചിനീയര്‍മാരായി മാറ്റുവാന്‍ വഴിയൊരുക്കിയതായി ഡോ.ജി.പി.സി നായര്‍ പറഞ്ഞു. ദേശീയതലത്തിലെ വിവിധ ഏജന്‍സികള്‍ നടത്തിയ റാങ്കിങ്ങുകളില്‍ കേരളത്തില്‍ ഒന്നാം സ്ഥാനം വര്‍ഷങ്ങളായി നിലനിര്‍ത്തുന്ന, എറണാകുളം ജില്ലയിലെ കറുകുറ്റിയിലുള്ള എസ്.സി.എം.എസ് സ്‌കൂള്‍ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജി സ്ഥാപിതമായത് 2001ല്‍ ആണ്. ബി.ടെക്, എം.ടെക് പ്രോഗ്രാമുകളിലായി 3500 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്.
സ്വകാര്യമേഖലയിലെ ഗവേഷണ കേന്ദ്രമായ എസ്.സി.എം.എസ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് ബയോസയന്‍സ് ആന്റ് ബയോടെക്‌നോളജി റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് സ്ഥാപിക്കപ്പെട്ടത് സൗത്ത് കളമശ്ശേരിയിലാണ്. വെളിച്ചെണ്ണയില്‍ നിന്നും വാഹന ഇന്ധനം, തെങ്ങില്‍ നിന്നും ഉള്ള നീര ഉല്‍പാദനം തുടങ്ങി നിരവധി പൊതുജനോപകാരപ്രദമായ ഗവേഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കുവാന്‍ കഴിഞ്ഞതും കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗത്ത് ആശാവഹമായ മാറ്റങ്ങള്‍ക്ക് കളമൊരുക്കിയതിനു പിറകിലും ഒരു സംരംഭകന്റെ ലക്ഷ്യപ്രാപ്തിയിലേക്കുള്ള അചഞ്ചലമായ ഉള്‍ക്കണ്ണിന്റെ പ്രതിഫലനമുണ്ട്.

അടുത്ത പേജില്‍ തുടരുന്നു

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.