ഇഷ്ടക്കാരെ നിയമിക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നീക്കമെന്ന് വെള്ളാപ്പള്ളി നടേശന്‍

ഇഷ്ടക്കാരെ നിയമിക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നീക്കമെന്ന് വെള്ളാപ്പള്ളി നടേശന്‍

13331052_1223513290992173_6270271960845706524_nആലപ്പുഴ: ഇഷ്ടക്കാരെ നിയമിക്കാനാണ് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ നീക്കമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അഴിമതിക്ക് കൂട്ട് നില്‍ക്കാത്ത ഉദ്യോഗസ്ഥനാണ് ടി.പി സെന്‍കുമാറെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സര്‍ക്കാരും ഇത്തരം നിയമനങ്ങള്‍ നടത്താറുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. പോലീസ് മേധാവി സ്ഥാനത്തുനിന്ന് സെന്‍കുമാറിനെ നീക്കി ലോക്‌നാഥ് ബെഹ്‌റയെ നിയമിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

അതേസമയം ആര്‍ക്കുമുന്നിലും നട്ടെല്ല് വളച്ചിട്ടില്ലെന്നും പദവികള്‍ക്കായി ആരെയും പ്രീതിപ്പെടുത്തിയിട്ടില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു. നിലവില്‍ പോലീസ് കണ്‍സ്ട്രക്ഷന്‍ എം.ഡിയുടെ ചുമതലയാണ് സെന്‍കുമാറിന് നല്‍കിയിരിക്കുന്നത്.

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.