മാമ്പഴപുളിശ്ശേരി
ചേരുവകള്‍
പഴുത്ത മാമ്പഴം 4
തൈര് 2കപ്പ്
തേങ്ങ1 കപ്പ്
മുളകുപൊടി. 1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി 1/2 ടീസ്പൂണ്‍
കറിവേപ്പില 3 തണ്ട്
ജീരകം 1/2 ടീസ്പൂണ്‍
കടുക് 1/2ടീസ്പൂണ്‍
ഉലുവ 1/2ടീസ്പൂണ്‍
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മാമ്പഴം പാകത്തിന് വെളളമൊഴിച്ച് മുളകുപൊടിയും മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വേവിക്കുക. തേങ്ങ ജീരകം ചേര്‍ത്ത് അരച്ച ശേഷം മാങ്ങയില്‍ ചേര്‍ക്കുക. നന്നായി ഉടച്ചുവെച്ച തൈര് ഇതിലേക്ക് ചേര്‍ത്ത് ചൂടാക്കുക. ചട്ടി ചൂടാകുമ്പോള്‍ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചശേഷം ഉലുവയും,കറിവേപ്പിലയും കുറച്ച് മുളക് പൊടിയും ചേര്‍ക്കാം. മാമ്പഴപുളിശ്ശേരി തയ്യാര്‍.
Photo Courtesy : Google/ Images may be subjected to copyright