ബി.ജെ.പി വിമുക്ത നിയമസഭയെന്നത് ആന്റണിയുടെ ദിവാസ്വപ്നം മാത്രം: കുമ്മനം രാജശേഖരന്‍

ബി.ജെ.പി വിമുക്ത നിയമസഭയെന്നത് ആന്റണിയുടെ ദിവാസ്വപ്നം മാത്രം: കുമ്മനം രാജശേഖരന്‍

kummanamതിരുവനന്തപുരം: ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മതസൗഹാര്‍ദ്ദം തകരുമെന്ന എ.കെ ആന്റണിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബി.ജെ.പി വിമുക്ത നിയമസഭയെന്നത് ആന്റണിയുടെ ദിവാസ്വപ്നം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി ഭരണത്തിലേറിയാല്‍ വര്‍ഗീയ കലാപമുണ്ടാവുമെന്നു പറയുന്നത് ആന്റണിയുടെ ദുഷ്ടമനസ്സുമൂലമാണെന്നും കേരളത്തിലെ ഏറ്റവും വലിയ വര്‍ഗീയ കലാപമായ മാറാട് സംഭവമുണ്ടായത് ആന്റണിയുടെ കാലത്താണെന്നും കുമ്മനം വ്യക്തമാക്കി. കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മതസൗഹാര്‍ദ്ദം തകരുമെന്നും കേരളത്തിന്റെ പ്രത്യേകതയായ മതസൗഹാര്‍ദ്ദം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കണമെന്നും എ.കെ ആന്റണി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു.

 

 

Photo courtesy : Google /images may be subject to copyright 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.