കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മതസൗഹാര്‍ദ്ദം തകരുമെന്ന് എ.കെ.ആന്റണി

കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മതസൗഹാര്‍ദ്ദം തകരുമെന്ന് എ.കെ.ആന്റണി

maluതിരുവനന്തപുരം: കേരളത്തില്‍ ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ മതസൗഹാര്‍ദ്ദം തകരുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. കേരളത്തിന്റെ പ്രത്യേകതയായ മതസൗഹാര്‍ദ്ദം കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബി.ജെ.പി കേന്ദ്ര നേതാക്കള്‍ കൂട്ടത്തോടെ കേരളത്തിലേയ്ക്ക് വരുന്നതില്‍ അപകടം പതുങ്ങിയിരുപ്പുണ്ട്. ബി.ജെ.പിയില്ലാത്ത നിയമസഭയുണ്ടായാല്‍ മാത്രമേ കേരളത്തിലെ മതസൗഹാര്‍ദ്ദം നിലനില്‍ക്കൂവെന്നും കോണ്‍ഗ്രസ് ഒരുകാലത്തും വര്‍ഗീയ ശക്തികളെ കൂട്ടുപിടിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താനാണ് ബി.ജെ.പിയും ആര്‍.എസ്.എസും ശ്രമിക്കുന്നതെന്നും വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളി ബി.ജെ.പിയാണെന്നും എ.കെ.ആന്റണി വിശദമാക്കി. സംസ്ഥാനത്ത് യുഡിഎഫ്-ബിജെപി ധാരണയാണെന്ന സിപിഎം ആരോപണം പത്ത് വോട്ട് കിട്ടാനുള്ള അടവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു എ.കെ ആന്റണി.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.