കേരളത്തില്‍ ഇടതുതരംഗം: അടിപതറി യു.ഡി.എഫ്

കേരളത്തില്‍ ഇടതുതരംഗം: അടിപതറി യു.ഡി.എഫ്

cpm--621x414asfdcsdcsതിരുവനന്തപുരം: കേരളത്തിന്റെ ജനമനസ്സ് ഇത്തവണ ഇടതുപക്ഷത്തിനൊപ്പം. പകുതിയോളം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ഇടതുപക്ഷം 92 സീറ്റ് ലീഡ് നേടിക്കഴിഞ്ഞു. നിലവില്‍ 46 സീറ്റുകളാണ് യു.ഡി.എഫിനുള്ളത്. ബി.ജെ.പി സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ നേമത്ത് 8516 സീറ്റുകള്‍ക്ക് മുന്നേറുകയാണ്. മലമ്പുഴയില്‍ 27142 വോട്ടിന് വി.എസ് അച്യുതാനന്ദനും ധര്‍മ്മടത്ത് പിണറായി വിജയന്‍ 36905 വോട്ടിനും പാലായില്‍ കെ.എം മാണി 4703 വോട്ടുകളുടെ ഭൂരിപക്ഷത്തിലും വിജയിച്ചു. പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച പി.സി ജോര്‍ജ് 27821 വോട്ട് നേടി കരുത്ത് തെളിയിച്ചു. പുതുപ്പള്ളിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പത്തനാപുരത്ത് ജഗദീഷിനെ മലര്‍ത്തിയടിച്ച് ഇടതുപക്ഷത്തിന്റെ ഗണേഷ് കുമാറും കൊല്ലത്ത് മുകേഷും വിജയം നേടി. പ്രമുഖനേതാക്കള്‍ എല്ലാം തന്നെ ലീഡ് നിലനിര്‍ത്തുകയാണ്.

 

 

Photo Courtesy : Google/ Images may be subjected to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.